IndiaLatest

സെമ്നയും അലക്സയും വിരമിച്ചു

“Manju”

സെമ്‌നയും അലക്‌സയും വിരമിച്ചു; ബാഗേജ് മണക്കാൻ ഇനിയില്ല | semna| alexa| dog  squad
നെടുമ്പാശ്ശേരി: മയക്കുമരുന്നും മറ്റും മണത്ത് കണ്ടുപിടിച്ച്‌ കസ്റ്റംസിനെ സഹായിച്ചിരുന്ന രണ്ട് നായകള്‍ സര്‍വീസില്‍നിന്നു വിരമിച്ചു.
കസ്റ്റംസ് അന്വേഷണ സംഘത്തിലുണ്ടായിരുന്ന സെമ്ന, അലക്സ എന്നീ ശ്വാന സേനാംഗങ്ങളാണ് ഒമ്പത് വര്‍ഷത്തെ സേവനത്തിനു ശേഷം വിരമിച്ചത്. വെള്ളിയാഴ്ച കൊച്ചി വിമാനത്താവളത്തില്‍ ഇവര്‍ക്കായി യാത്രയയപ്പ് സമ്മേളനം നടന്നു.
കസ്റ്റംസ് കമ്മിഷണര്‍ മുഹമ്മദ് യൂസഫ്, എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ.സി.കെ. നായര്‍, സിഐ.എസ്.എഫ്. ഡെപ്യൂട്ടി കമാന്‍ഡന്റ് എം.ജെ. പ്രേം, സിയാല്‍ ജനറല്‍ മാനേജര്‍ ദിനേശ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സെമ്നയ്ക്കും അലക്സയ്ക്കും പകരം നിക്സിയും ജാനോയും ആയിരിക്കും ഇനി കസ്റ്റംസിനു വേണ്ടി മണം പിടിച്ച്‌ മയക്കുമരുന്നും മറ്റും കണ്ടെത്തുക.
പ്രത്യേകം പരിശീലനം നേടിയ നായകളാണിവര്‍. നിരവധി മയക്കുമരുന്ന് കേസുകള്‍ പിടികൂടാന്‍ കസ്റ്റംസിനെ സഹായിച്ചിട്ടുള്ള നായയാണ് സെമ്ന. സേവന മികവ് കണക്കിലെടുത്ത് സെമ്നയ്ക്ക് ത്രീ സ്റ്റാര്‍ നല്‍കി. അലക്സയ്ക്ക് ഒരു സ്റ്റാറും. സര്‍വീസില്‍നിന്നു വിരമിച്ചതിനാല്‍ പരിചരിച്ചവര്‍ തന്നെ ഇവരെ ഏറ്റെടുത്തു. കൊച്ചി വിമാനത്താവളത്തില്‍ ശീതീകരിച്ച കൂട്ടില്‍ രാജകീയമായാണ് ഇവരെ താമസിപ്പിച്ചിരുന്നത്.

Related Articles

Back to top button