KeralaLatestThiruvananthapuram

മെഡിക്കൽ കോളേജ് പ്രിൻസിപ്പലായി പ്രൊഫ. ഡോ സാറ വർഗീസ് ചുമതലയേറ്റു

“Manju”

എസ് സേതുനാഥ് മലയാലപ്പുഴ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ 31 -ാമത് പ്രിൻസിപ്പലായി പ്രൊഫ. ഡോ സാറ വർഗീസ് ചുമതലയേറ്റു. ഡോ സാറ വർഗീസ് 2017 മുതൽ പാരിപ്പള്ളി മെഡിക്കൽ കോളേജ് പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.

ആലപ്പുഴ ടി ഡി മെഡിക്കൽ കോളേജിലെ 1979 ബാച്ച് വിദ്യാർത്ഥിനിയായി എംബിബിഎസ് പഠനം പൂർത്തിയാക്കി ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും കമ്യൂണിറ്റി മെഡിസിനിൽ മാസ്റ്റർ ഡിഗ്രി എടുത്തു. ആലപ്പുഴ മെഡിക്കൽ കോളേജിൽ അനാട്ടമി വിഭാഗം ട്യൂട്ടറായി ജോലിയിൽ പ്രവേശിച്ച ശേഷം വിവിധ മെഡിക്കൽ കോളേജുകളിൽ കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിൽ ട്യൂട്ടറായും അസിസ്റ്റൻറ് പ്രൊഫസർ,അസോ പ്രൊഫസർ, തിരുവനന്തപുരത്ത് കമ്യൂണിറ്റി മെഡിസിൻ മേധാവി എന്ന നിലയിലും പ്രവർത്തിച്ചിട്ടുണ്ട്.

 

Related Articles

Back to top button