InternationalKeralaLatest

കോവിഡ്: ഇന്ത്യയില്‍ രോ​ഗബാധിതര്‍ 45 ലക്ഷത്തിലേക്ക്

“Manju”

സിന്ധുമോള്‍ ആര്‍
ഇന്ത്യയില്‍ കോവിഡ് രോ​ഗബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന. ദിനം പ്രതിയുള്ള കോവിഡ് രോ​ഗബാധിതരുടെ എണ്ണം ഒരു ലക്ഷത്തിനോട് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 95,735 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് രോ​ഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ രോ​ഗികളുടെ എണ്ണം 44,65,863 ആയി ഉയര്‍ന്നു. ആയിരം കവിഞ്ഞ് കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തതോടെ മരണ സംഖ്യയും ഇന്ത്യയില്‍ ഉയരുകയാണ്. ബുധനാഴ്ച മാത്രം 1172 പേരാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. ഇതോടെ കോവിഡ് മരണം 75,062 ആയി. 3471783 പേര്‍ രോഗമുക്തി നേടി. 77.74 ശതമാനമാണ് രോഗമുക്തി നിരക്കെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഇന്നലെ 11,29,756 സാമ്ബിളുകള്‍ പരിശോധിച്ചു. ഇതുവരെ 5.29 കോടി സാമ്ബിളുകളാണ് പരിശോധിച്ചത്.
രാജ്യത്ത് കോവിഡ് ഏറ്റവും രൂക്ഷമായ മഹാരാഷ്ട്രയില്‍ ദിനംപ്രതിയുള്ള കോവിഡ് കണക്ക് അരലക്ഷത്തിലേക്ക് ഉയരുകയാണ്. മഹാരാഷ്ട്രയില്‍ മാത്രം ഇന്നലെ 23, 816 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആന്ധ്രയില്‍ 24 മണിക്കൂറിനിടെ 10, 418 പേര്‍ക്ക് രോഗം കണ്ടെത്തി. കര്‍ണാടക, തമിഴ്നാട്, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം കൂടുതലാണ്. 4,039 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ഡല്‍ഹിയില്‍ ആകെ രോഗബാധിതരുടെ എണ്ണം 2 ലക്ഷം കടന്നു.

Related Articles

Back to top button