IndiaLatest

ടീം ഇന്ത്യയില്‍ പൊട്ടിത്തെറി

“Manju”

ഡല്‍ഹി : ട്വന്റി 20 ലോകകപ്പില്‍ ന്യൂസിലാന്റിനെതിരായ ദയനീയ തോല്‍വിയോടെ പുറത്താകലന്റെ വക്കിലെത്തിയ ടീം ഇന്ത്യയുടെ ക്യാപ്റ്റന്‍ സ്ഥാനം വിരാട് കോഹ്ലി ഉടന്‍ ഒഴിയണമെന്നാവശ്യം.
ടീം ഇന്ത്യയില്‍ കടുത്ത പ്രതിസന്ധിയാണെന്നും അംഗങ്ങള്‍ പരസ്പരം സംസാരിക്കുന്നു പോലുമില്ലെന്നെ വാര്‍ത്തകളാണ് പുറത്തുവരുന്നത്. ആത്മവിശ്വാസം നഷ്ടപ്പെട്ട ക്യാപ്റ്റനായ കോഹ്ലിക്ക് ടീമിനെ ഒത്തൊരുമയോടെ കൊണ്ടുപോകാനാവില്ലെന്നാണ് പരാതി.
തെറ്റിയത് ടീം സെലക്ഷന്‍
വ്യക്തി താല്‍പര്യങ്ങളും ലോബിയിങ്ങും മാത്രം ടീം സെലക്ഷനില്‍ മാനദണ്ഡമായപ്പോള്‍ ലോകകപ്പിനായുള്ള ടീം സെലക്ഷന്‍ വിവാദത്തിലായി. സെലക്ടര്‍മാര്‍ക്ക് പ്രിയമുള്ളവരെ മാത്രം ടീമില്‍ ഉള്‍പ്പെടുത്തി. ഫലമോ ഒട്ടും ഫിറ്റല്ലാത്ത ഹാര്‍ദിക് പാണ്ഡ്യയും ഇഷാന്‍കിഷനുമൊക്കെ ടീമിന്റെ ഭാഗമായി.
ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ചവച്ച താരങ്ങള്‍ പലരും ടീമില്‍ ഇടം കണ്ടെത്തയില്ല. യുഎഇയിലെ സാഹചര്യങ്ങളോട് പൊരുത്തപ്പെട്ട് മികച്ച പ്രകടനം നടത്തിയ താരങ്ങള്‍ ഇന്ന് നാട്ടിലാണ്. ഒന്നാം പ്രതി സെലക്ഷന്‍ കമ്മറ്റിയെന്ന് വ്യക്തം.
ടീമെന്ന നിലയിലെ പരിശീലനത്തിന്റെ അഭാവം
ഐപിഎല്ലിന് ശേഷം ടീം ഇന്ത്യ ഒരുമിച്ചപ്പോള്‍ പരിശീലനത്തിനു സമയം കിട്ടിയില്ലെന്നത് യാഥാര്‍ത്ഥ്യം. ചില സന്നാഹ മത്സരങ്ങള്‍ കളിച്ചു, വിജയിച്ചു എന്നതു സത്യമാണ്. പക്ഷെ യഥാര്‍ത്ഥ മത്സരത്തില്‍ അതില്‍ പിഴച്ചു.
താരങ്ങള്‍ ഓരോരോ തുരുത്തിലായതു തന്നെയാണ് പ്രശ്‌നം. കോവിഡ് പശ്ചാത്തലത്തിലെ ബയോ ബബിള്‍ താരങ്ങള്‍ക്ക് നല്‍കുന്നത് കടുത്ത പ്രഷര്‍ ആണ്. പല താരങ്ങളും കുടുംബാംഗങ്ങളെ വിട്ട് മാസങ്ങളായി വിദേശത്താണ്. ഇതും താരങ്ങളെ മാനസികമായി തളര്‍ത്തുന്നുണ്ട്.
പ്ലേയിങ് ഇലവനെ തീരുമാനിക്കുന്നതില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക വലിയ റോളില്ലെന്നു സൂചനകളുണ്ട്. ഇ്തും തിരിച്ചടിയായി. താരങ്ങളുടെ ഒത്തിണക്കമില്ലായ്മ കളത്തില്‍ പ്രകടമാണ്.
ഐപില്‍ ബാധ്യതയായോ ?
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മറ്റു രാജ്യങ്ങള്‍ക്ക് ഗുണം ചെയ്തപ്പോള്‍ ഇന്ത്യയ്ക്ക് തിരിച്ചടിയായി എന്നാണ് കരുതപ്പെടുന്നത്. ഇന്ത്യന്‍ താരങ്ങളുടെ രീതിയും ശൈലിയും പഠിക്കാന്‍ മറ്റു രാജ്യങ്ങളുടെ താരങ്ങള്‍ ശ്രമിച്ചപ്പോള്‍ ഇന്ത്യന്‍ താരങ്ങള്‍ പരസ്യ അഭിനയവും നാടു ചുറ്റലും മാത്രമാണ് പഠിച്ചത്.
പരസ്യാഭിനയത്തിലൂടെ ലഭിക്കുന്ന കോടികളില്‍ താരങ്ങള്‍ക്ക് കണ്ണ് മഞ്ഞളിച്ചപ്പോള്‍ ക്രിക്കറ്റ് മാത്രം മറന്നു. ഫലമോ ഇന്ത്യന്‍ ടീം തുടര്‍ച്ചയായി തോറ്റു.
വയറു ചാടി തടി കൂടി താരങ്ങള്‍
പന്തിനു പുറകെ ഓടാതെ കൈനീട്ടി അടുത്ത താരത്തിന് നിര്‍ദേശം നല്‍കുന്ന സൂപ്പര്‍ താരങ്ങള്‍ ടീമിന് ബാധ്യതയാണ്. ഫിറ്റ്‌നസ് ഏതു ഗെയിമിനും പ്രാധാന്യമുള്ളതാണ്. ക്രിക്കറ്റിന് വിശേഷിച്ചും.
എന്നാല്‍ രോഹിത് ശര്‍മ്മയടക്കമുള്ള പല താരങ്ങളും ഇന്നും വയറുചാടി ഓടാന്‍ പോലുമാകാതെ ഇരിക്കുന്നു.
എല്ലാത്തിനും ഉപരി ക്രിക്കറ്റിനോടുള്ള താല്‍പര്യമല്ല, മറിച്ച്‌ പണം മാത്രം മതിയെന്ന ചിന്ത വന്നതോടെ ഇന്ത്യന്‍ ടീമല്ല, പലര്‍ക്കും ഐപിഎല്‍ കരിയര്‍ മാത്രമായി താല്‍പര്യം ചുരുങ്ങി. ഇത് ഇന്ത്യന്‍ ക്രിക്കറ്റിന് തന്നെ ദോഷമാകും

Related Articles

Back to top button