LatestThiruvananthapuram

റേഷന്‍ കാര്‍ഡുകള്‍ ഒരു വര്‍ഷത്തിനുള്ളില്‍ സ്മാര്‍ട്ട് കാര്‍ഡുകളാക്കി മാറ്റും

“Manju”

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കാര്‍ഡുകള്‍ ഒരു വര്‍ഷത്തിനുള്ളില്‍ സമ്പൂര്‍ണ്ണ സ്മാര്‍ട്ട് കാര്‍ഡുകള്‍ ആക്കി മാറ്റുമെന്ന് ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. തിരുവനന്തപുരത്ത് പൊതു വിതരണ വകുപ്പ് പുതുതായി തയ്യാറാക്കിയ എ ടി എം കാര്‍ഡ് രൂപത്തിലുള്ള റേഷന്‍ കാര്‍ഡുകളുടെ വിതരണ ഉദ്ഘാടനം നിര്‍വ്വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്‍ എഫ് എസ് എ ഗോഡൗണുകളെ ആധുനിക വല്‍ക്കരിക്കാന്‍ ആണ് വകുപ്പ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി എന്‍ എഫ് എസ് എ ഗോഡൗണുകളില്‍ നിന്ന് റേഷന്‍ വിതരണം ചെയ്യുന്ന വാഹനങ്ങള്‍ ജി പി എസ് ട്രാക്കിംഗ് നടപ്പിലാക്കും. പൊതുവിതരണ വകുപ്പിന്റെ കീഴിലുള്ള എല്ലാ കാര്യാലയങ്ങളിലും ഈ ഓഫീസ് പദ്ധതി 2022 ജനുവരിയോടു കൂടി നടപ്പിലാക്കുവാനാകുമെന്നും മന്ത്രി പറഞ്ഞു.

ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷനായി. അഡീഷണല്‍ ചീഫ് സെക്രട്ടറി ടീക്കാറാം മീണ, സിവില്‍ സപ്ളൈസ് ഡയറക്ടര്‍ ഡി സജിത്ത് ബാബു, മോഹനകൃഷ്ണന്‍ പി വി എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

Related Articles

Back to top button