IndiaLatest

പാരമ്പര്യ സ്വത്തിൽ സെയ്ഫ് അലിഖാന് അവകാശമില്ല

“Manju”

ഇന്ത്യന്‍ ബോളിവുഡ് സിനിമലോകത്ത് ഏറ്റവും കൂടതല്‍ മൂല്യമുള്ള നടന്മാരില്‍ ഒരാളാണ് സെയ്ഫ് അലി ഖാന്‍. സിനിമ കൊണ്ട് സമ്പന്നനായ വ്യക്തിയല്ല ഇദ്ദേഹം. സെയ്ഫ് ഇന്ത്യയിലെതന്നെ ഏറ്റവും സമ്ബന്നവും പ്രസിദ്ധവുമായ പട്ടൗഡി രാജകുടുംബത്തിന്റെ ഭാഗമാണ്. മുന്‍ ക്രിക്കറ്റ് താരം മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയുടെ മകനുമാണ് സെയ്ഫ്. 5000 കോടിയ്ക്ക് മുകളില്‍ സ്വത്തുണ്ടെങ്കിലും അതില്‍നിന്ന് ഒരു രൂപപോലും സ്വതന്ത്ര്യത്തോടെ എടുത്തുപയോഗിക്കാനുള്ള അധികാരമോ, അവകാശമോ അദ്ദേഹത്തിനില്ല. 1968ലെ എനിമി പ്രോപ്പര്‍ട്ടി ആക്ടിനു കീഴില്‍ ഉള്‍പ്പെടുന്നതാണ്. അതിനാല്‍ തന്നെ ഉടമസ്ഥാവകാശം ഉന്നയിക്കാന്‍ പരമ്പരകള്‍ക്കു അര്‍ഹതയില്ല.പാക്കിസ്ഥാന്‍ പൗരന്മാരുടെ ഉടമസ്ഥതയിലുള്ള ഇന്ത്യയിലെ സ്വത്തുക്കള്‍ വിനിയോഗിക്കുന്നതിനും ഏറ്റെടുക്കുന്നതിനും ഇന്ത്യന്‍ പാര്‍ലമെന്റ് 1968ല്‍ പാസാക്കിയ നിയമമാണ് എനിമി ഡിസ്പ്യൂട്ട് ആക്‌ട്. 1965ലെ ഇന്ത്യ പാകിസ്ഥാന്‍ യുദ്ധത്തെ തുടര്‍ന്നാണ് ഈ നിയമം പാസാക്കിയത്. നിയമ പ്രകാരം ഇത്തരം ആസ്തികളുടെ ഉടമസ്ഥാവകാശം സര്‍ക്കാര്‍ തെരഞ്ഞെടുക്കുന്ന വിഭാഗത്തിനായിരിക്കും.

Related Articles

Back to top button