LatestThiruvananthapuram

സംസ്ഥാന സ്കൂൾ കലോത്സവം; സ്വർണക്കപ്പ് കൊല്ലത്തിന്റെ മണ്ണിലേക്ക്

“Manju”

കൊല്ലത്ത് നടക്കുന്ന 62 ആമത് സംസ്ഥാന സ്കൂൾ കലോത്സവത്തിലേക്കുള്ള സ്വർണക്കപ്പ് നാളെ കോഴിക്കോട് നിന്നും ഘോഷയാത്രയായി കൊല്ലത്തേക്ക് കൊണ്ട് പോകും. രാവിലെ 8 മണിക്ക് കോഴിക്കോട് ഗവണ്മെന്റ് മോഡൽ എച്ച് എസ് എസ് ഗ്രൗണ്ടിൽ നിന്നും ആരംഭിച്ചു അന്നേ ദിവസം തൊടുപുഴ അവസാനിക്കും. 3 ആം തിയ്യതി വീണ്ടും യാത്ര തുടങ്ങി അന്ന് തന്നെ കൊല്ലത്ത് എത്തിച്ചേരും.

ജനുവരി നാലുമുതൽ എട്ട് വരെയാണ് 62 ആമത് സംസ്ഥാന സ്കൂൾ കലോത്സവം അരങ്ങേറുക. നാലിന് രാവിലെ ഒൻപതിന് ആശ്രാമം മൈതാനത്തെ പ്രധാനവേദിക്കരികിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ കലോത്സവത്തിന് പതാക ഉയർത്തും. നാലിന്‌ രാവിലെ ഭിന്നശേഷിക്കുട്ടികൾ അവതരിപ്പിക്കുന്ന ചെണ്ടമേളം, മയിലാട്ടം, ശിങ്കാരിമേളം, കളരിപ്പയറ്റ് എന്നിവ അരങ്ങേറും. പത്തിന് നടിയും നർത്തകിയുമായ ആശ ശരത്തും സ്കൂൾ വിദ്യാർഥികളും അണിനിരക്കുന്ന കലോത്സവ സ്വാഗതഗാനത്തിന്റെ നൃത്താവിഷ്കാരം.കൊല്ലത്ത് നടക്കുന്ന 62 ആമത്

രാവിലെ 10 മണിയോടെ കലോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം നിർവഹിക്കും. മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, ജെ.ചിഞ്ചുറാണി, കെ.ബി.ഗണേഷ്‌കുമാർ, പി.എ.മുഹമ്മദ് റിയാസ്, കെ.രാജൻ, എൻ.കെ.പ്രേമചന്ദ്രൻ എം.പി., ചലച്ചിത്രതാരം നിഖില വിമൽ തുടങ്ങിയവരും ജനപ്രതിനിധികളും പങ്കെടുക്കും.

Related Articles

Back to top button