മധ്യപ്രദേശ്: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി മോട്ടോര്‍സൈക്കിള്‍ ടൂര്‍സ് അസോസിയേഷന് നടത്തിയ “റോഡ് ടു റെക്കോര്‍ഡ്” റൈഡ് മധ്യപ്രദേശിലെ കരുണ്ടിയില്‍ സമാപിച്ചു. സെപ്റ്റംബര്‍ നാലിന് കന്യാകുമാരിയില്‍ നിന്നാണ് യാത്ര ആരംഭിച്ചത്.
മധ്യപ്രദേശിലെ കരോണ്ടി ഭൂമിശാസ്ത്രപരമായി ഇന്ത്യയുടെ മധ്യബിന്ദുവാണ്. ഇന്ത്യയില്‍ ഇതാദ്യമായാണ് ഒരു ടീം ഈ വിഭാഗത്തില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സിന് വേണ്ടി പ്രവര്‍ത്തിക്കുന്നത്. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള ഇരുപതിലധികം യാത്രക്കാരാണ് യാത്രയില്‍ പങ്കെടുത്തത്.
ഏകദേശം 2200 കിലോമീറ്റര്‍ സഞ്ചരിച്ചാണ് എംടിഎ റൈഡേഴ്സ് പര്യടനം പൂര്‍ത്തിയാക്കിയത്. ടൂര്‍സ് അസോസിയേഷന്റെ പ്രസിഡന്റ് കൂടിയായ 59 കാരനായ ജാക്സണ് ഫെര്‍ണാണ്ടസാണ് സംഘത്തിലെ ഏറ്റവും പ്രായം കൂടിയയാള്‍. 21 കാരനായ രാഹുല്‍ സി രാജാണ് ഏറ്റവും പ്രായം കുറഞ്ഞയാള്‍.