KeralaLatest

കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ വിവരങ്ങള്‍ ഇന്നു മുതല്‍ പ്രസിദ്ധീകരിക്കും

“Manju”

കൊവിഡ് ബാധിച്ച് മരിച്ചവരുടെ പേരുകൾ പ്രസിദ്ധീകരിക്കാൻ സർക്കാർ; ഇന്ന് മുതൽ  പുനരാരംഭിക്കും | government decision to publish names of those who died of  covid
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ പേരുള്‍പ്പെടെയുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആരോഗ്യ വകുപ്പിന്റെ വെബ്സൈറ്റിലുള്ള ബുള്ളറ്റിനിലൂടെ ജില്ലയും വയസും മരണതിയതിയും വച്ച്‌ പ്രസിദ്ധീകരിച്ചു വരുന്നുണ്ട്. ഇനിമുതല്‍ പേരും വയസും സ്ഥലവും വച്ച്‌ പ്രസിദ്ധീകരിക്കാനാണ് തീരുമാനമെന്നു മന്ത്രി അറിയിച്ചു.
ആരോഗ്യ വകുപ്പിന്റെ വെബ് സൈറ്റില്‍ നാളെ മുതല്‍ ഇത്തരത്തില്‍ വിവരങ്ങള്‍ പ്രസിദ്ധീകരിക്കും. മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് ഈ നിര്‍ദേശം നല്‍കിയത്.
മരണങ്ങളെച്ചൊല്ലി സര്‍ക്കാരിനെതിരെ പ്രതിപക്ഷം പരസ്യമായി രംഗത്തുവന്നതിനു പിന്നാലെയാണ് ഈ തീരുമാനമുണ്ടായിരിക്കുന്നത്്. കോവിഡ് മരണങ്ങള്‍ രേഖപ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ ഐസിഎംആര്‍, ഡബ്ല്യുഎച്ച്‌ഒ മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ അട്ടിമറിച്ചതായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഇന്ന് ആരോപിച്ചിരുന്നു. കോവിഡ് അനുബന്ധ മരണങ്ങളും കോവിഡ് മരണങ്ങളായി കണക്കാക്കണമെന്നാണ് പ്രതിപക്ഷ ആവശ്യപ്പെടുന്നത്.
“തിരുവനന്തപുരത്തുള്ള വിദഗ്ധ സമിതിയാണ് കോവിഡ് മരണങ്ങള്‍ നിശ്ചയിച്ചിരുന്നത്, രോഗിയെ ചികിത്സിച്ച ഡോക്ടര്‍മാരല്ല. ഒരുപാട് മരണങ്ങള്‍ പട്ടികയില്‍നിന്ന് പുറത്തായിട്ടുണ്ട്. ഗൂഢാലോചന പുറത്തുവരുമെന്ന ഭയമാണ് ആരോഗ്യമന്ത്രിക്ക്. കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ വിവരങ്ങള്‍ പൂര്‍ണമായും പുറത്തുവിടണം,” പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ പേരുകളില്ല. കോവിഡ് മരണമെന്ന് തെളിയിക്കാന്‍ മരിച്ചവരുടെ ബന്ധുക്കള്‍ എവിടെ പോകണം? തെളിവില്ലാത്ത പശ്ചാത്തലത്തില്‍ ഇവര്‍ ആര്‍ക്ക് പരാതി നല്‍കണം? കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ വിവരങ്ങള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. അപ്പോള്‍ കണക്കില്‍ പെടാത്തവര്‍ ആരൊക്കെയാണെന്ന് അറിയാന്‍ സാധിക്കുമെന്നും സതീശന്‍ പറഞ്ഞിരുന്നു.

Related Articles

Back to top button