KeralaKottayamLatest

കോവിഡ്‌ രോഗിയുമായി സമ്ബര്‍ക്കം: ഈരാറ്റുപേട്ട കെഎസ്‌ആര്‍ടിസി ഡിപ്പോ അടച്ചു

“Manju”

സിന്ധുമോള്‍ ആര്‍

കോട്ടയം: കോവിഡ് സ്ഥിരീകരിച്ച രോഗിയുടെ സമ്പര്‍ക്ക പട്ടികയില്‍ 18 ജീവനക്കാര്‍ വന്നതിനാല്‍ ഈരാറ്റുപേട്ട കെഎസ്‌ആര്‍ടിസി ഡിപ്പോ അടച്ചു. ഈരാറ്റുപേട്ട ഡിപ്പോയില്‍ നിന്നുമുള്ള ബസ് സര്‍വീസ് നിര്‍ത്തിവെച്ചതായി അധികൃതര്‍ അറിയിച്ചു. ഈരാറ്റുപേട്ടയില്‍നിന്നുള്ള ദീര്‍ഘ ദൂര സര്‍വീസുകള്‍ മറ്റ് ഡിപ്പോയില്‍ നിന്നും സര്‍വ്വീസ് നടത്തും .

ജൂലൈ 13ന് നാണ് പാല മുനിസിപ്പാലിറ്റി ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചത്. അയാള്‍ക്കൊപ്പം ബസിലുണ്ടായിരുന്നവര്‍ കോട്ടയം കൊറോണ കട്രോള്‍ റൂമില്‍ ബന്ധപ്പെടണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

ജൂണ്‍ 29 മുതല്‍ ജൂലൈ 13 വരെ (ജൂലൈ 4, 5 തീയതികളില്‍ ഒഴികെ) യാത്ര ചെയ്തവരാണ് വിവരം അറിയിക്കേണ്ടത്. രാവിലെ 7.30 : കാഞ്ഞിരംപടി, ഷാപ്പുപടി – കോട്ടയം വരെ ഹരിത ട്രാവല്സ്. രാവിലെ 8.00: കോട്ടയം മുതല്‍ പാലാ വരെ കോട്ടയം -കട്ടപ്പന വഴി ഉപ്പുതറയ്ക്കുള്ള കെ.എസ്.ആര്‍.ടി.സി ബസ്

വൈന്നേരം 5.00 : പാലാ മുതല് കോട്ടയം വരെ തൊടുപുഴ-കോട്ടയം/ഈരാറ്റുപേട്ട – കോട്ടയം കെ.എസ്.ആര്‍.ടി.സി ബസ് . വൈകുന്നേരം 6.00 : കോട്ടയം മുതല്‍ കാഞ്ഞിരം പടി വരെ. കൈരളി ട്രാവല്‍സ് /6.25 നുളള അമല ട്രാവല്‍സ് എന്നീ ബസുകളിലാണ് യാത്രചെയ്തിട്ടുള്ളത്.

Related Articles

Back to top button