KeralaLatest

ശബരിമല തീര്‍ത്ഥാടനം; കര്‍ശനസുരക്ഷ ഏര്‍പ്പെടുത്തി

“Manju”

പത്തനംതിട്ട: ഇക്കൊല്ലത്തെ മണ്ഡല – മകരവിളക്ക് ഉത്സവങ്ങളോടനുബന്ധിച്ച്‌ ശബരിമലയിലും പരിസരത്തും കര്‍ശനസുരക്ഷ ഏര്‍പ്പെടുത്തുന്നതിന് പദ്ധതികള്‍ ആവിഷ്കരിച്ചതായി സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് അറിയിച്ചു. ശബരിമലയിലേയും പരിസരങ്ങളിലേയും സുരക്ഷാക്രമീകരണങ്ങളുടെ ചീഫ് പോലീസ് കോര്‍ഡിനേറ്റര്‍ ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എസ്.ശ്രീജിത്ത് ആയിരിക്കും.

ദക്ഷിണമേഖലാ ഐ.ജി ഹര്‍ഷിത അട്ടല്ലൂരി ജോയിന്‍റ് പോലീസ് കോര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കും. സായുധ പോലീസ് ബറ്റാലിയന്‍ ഡി.ഐ.ജി പി.പ്രകാശ്, തിരുവനന്തപുരം റെയ്ഞ്ച് ഡി.ഐ.ജി കോരി സഞ്ജയ് കുമാര്‍ ഗുരുഡിന്‍ എന്നിവരാണ് അഡീഷണല്‍ പോലീസ് കോര്‍ഡിനേറ്റര്‍മാര്‍.

Related Articles

Back to top button