KannurKeralaLatest

സ്നേഹ സംഗമം സംഘടിപ്പിച്ചു

ശാന്തിഗിരി ആശ്രമം വള്ള്യായി ബ്രാഞ്ചിൽ സ്നേഹ സംഗമം

“Manju”

വള്ള്യായി : സാന്ത്വനം കലാ സാംസ്കാരിക സാഹിത്യ വേദി കണ്ണൂരിന്റെ നേതൃത്വത്തിൽ ശാന്തിഗിരി ആശ്രമം വള്ള്യായി ബ്രാഞ്ചിൽ സ്നേഹ സംഗമം സംഘടിപ്പിച്ചു. രാവിലെ 10 മണിക്ക് ആരംഭിച്ച ചടങ്ങിൽ സ്വാന്തനം സാംസ്കാരി വേദിയുടെ സെക്രട്ടറി മുകുന്ദൻ പുലരി സ്വാഗതവും, ടി.വി.ചന്ദ്രൻ മാസ്റ്റർ അധ്യക്ഷതയും വഹിച്ചു തുടർന്ന് ശാന്തിഗിരി ആശ്രമം തലശ്ശേരി ഏരിയ ജനറൽ മേനേജർ ഡോ.മുരളീധരൻ എം മുഖ്യപ്രഭാഷണം നടത്തി . ജനനി അഭേദാ ജ്ഞാനതപസ്വിനി, സ്വാമി ജയപ്രിയൻ ജ്ഞാനതപസ്വി എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. തുടർന്ന് നടന്ന ചടങ്ങിൽ മൊബൈൽ പ്രവർത്തനം സംബന്ധിച്ച് ടി.വി ചന്ദ്രൻ മാസ്റ്റർ ക്ലാസ് എടുത്തു. സമാപന സമ്മേളനത്തിൽ കണ്ണൻ മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി.

പ്രജീഷ് വള്ള്യായി

Related Articles

Back to top button