IndiaKeralaLatestThiruvananthapuram

ബംഗളൂരുവിലേക്കും മൈസൂരുവിലേക്കും കെഎസ്‌ആര്‍ടിസി പ്രത്യേക സര്‍വീസ്‌

“Manju”

സിന്ധുമോൾ. ആർ

തിരുവനന്തപുരം : നവരാത്രി ആഘോഷങ്ങളുടെ ഭാ​ഗമായി ബംഗളൂരുവിലേക്കും മൈസൂരുവിലേക്കും കെഎസ്‌ആര്‍ടിസി പ്രത്യേക സര്‍വീസ്‌ നടത്തും. ബുധനാഴ്ച മുതല്‍ നവംബര്‍ മൂന്നുവരെ ബംഗളൂരു, മൈസൂരു എന്നിവിടങ്ങളിലേക്ക്‌ കെഎസ്‌ആര്‍ടിസി 32 പ്രത്യേക സര്‍വീസുകളാണ് നടത്തുക.

സംസ്ഥാനത്തെ വിവിധ നഗരങ്ങളില്‍നിന്ന്‌ രാവിലെ 7.30മുതല്‍ രാത്രി എട്ടുവരെ ബംഗളൂരുവിലേക്കും രാവിലെ പത്ത്‌ മുതല്‍ രാത്രി 11വരെ തിരികെയും ബസുണ്ടാകും. ടിക്കറ്റുകള്‍ www.online.keralartc.com എന്ന വെബ് സൈറ്റിലൂടെയും ‘എന്റെ കെഎസ്‌ആര്‍ടിസി’ മൊബൈല്‍ ആപ്പിലൂടെയും ബുക്ക്‌ ചെയ്യാം.

കെഎസ്‌ആര്‍ടിസിയുടെ ഫെയ്‌സ്‌ബുക്ക്‌ പേജില്‍ ബസുകളുടെ സമയവും പോകുന്ന വഴിയും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. കൂടുതല്‍ വിവരങ്ങള്‍ക്ക് 8129562972 എന്ന വാട്സ് ആപ്പ് നമ്പറില്‍ ബന്ധപ്പെടാം. ഫോണ്‍: 0471- 2463799, 9447071021. വെബ്സൈറ്റ് :www.keralartc.com.

Related Articles

Back to top button