InternationalLatest

അനധികൃത ആയുധ-മനുഷ്യക്കടത്ത്: നിലപാട് അറിയിച്ച്‌ ഇന്ത്യ

“Manju”

ന്യൂയോര്‍ക്ക്: അന്താരാഷ്‌ട്രതലത്തില്‍ നടക്കുന്ന അനധികൃത ആയുധ-മനുഷ്യക്കടത്തിന് തടയിടണമെന്ന ശക്തമായ നിലപാട് അറിയിച്ച്‌ ഇന്ത്യ. ഐക്യരാഷ്‌ട്ര രക്ഷാ സമിതി യോഗത്തിലാണ് ഭീകരന്മാര്‍ക്ക് സഹായമാകുന്ന അതിഗുരുതരമായ ആയുധക്കടത്തുകളും മനുഷ്യക്കടത്തും അവസാനിപ്പിക്കണെന്ന ആവശ്യം ഇന്ത്യ എടുത്തുപറഞ്ഞത്. വിദേശകാര്യമന്ത്രാലയം സെക്രട്ടറി സഞ്ജയ് ഭട്ടാചാര്യയാണ് യോഗത്തില്‍ വിഷയം അവതരിപ്പിച്ചത്.

ഐക്യരാഷ്‌ട്ര രക്ഷാ കൗണ്‍സില്‍ യോഗത്തില്‍ അനധികൃത ആയുധക്കടത്ത് ലോകത്തുണ്ടാക്കുന്ന അശാന്തിയും സുരക്ഷാ പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടി. മെക്‌സികോ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ആയുധക്കടത്ത് വേരോടെ ഇല്ലായ്മ ചെയ്യാന്‍ ഇന്ത്യ പ്രതിജ്ഞാ ബദ്ധമാണെന്ന കാര്യം എടുത്തു പറഞ്ഞു. അന്താരാഷ്‌ട്രതലത്തില്‍ പല ഘട്ടങ്ങളിലായി എടുത്ത നിര്‍ണ്ണായ തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ ഇന്ത്യ എന്നും മുന്നിലുണ്ടെന്ന ഉറപ്പും രക്ഷാ സമിതിയെ അറിയിച്ചതായും ഭട്ടാചാര്യ അറിയിച്ചു.

കൊറോണ സാമ്പത്തിക മേഖലയിലുണ്ടാക്കിയ ആഗോളതലത്തിലെ തകര്‍ച്ചയെ മുതലാക്കിയും ഭീകരരും ആയുധക്കടച്ചവടക്കാരും നടത്തുന്ന നീക്കങ്ങളെ ലോകരാജ്യങ്ങള്‍ തടയിടണമെന്ന അഭിപ്രായം അദ്ധ്യക്ഷത വഹിച്ച അബ്ദുള്ള ഷാഹിദ് മുന്നോട്ടുവച്ചു. ആയുധക്കടത്തിനൊപ്പം മനുഷ്യക്കടത്തും വ്യാപിക്കുന്നുവെന്ന വിലയിരുത്തലും യോഗം നടത്തി. ഇതിനൊപ്പം വ്യാപിക്കുന്ന മയക്കുമരുന്നു, കള്ളപ്പണവും സൈബര്‍ കുറ്റകൃത്യങ്ങളും ബന്ധപ്പെട്ടുകിടക്കുന്നുവെന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളും യോഗം ചര്‍ച്ച ചെയ്തു.

Related Articles

Check Also
Close
Back to top button