ErnakulamKeralaLatest

ചരിത്രത്തില്‍ ആദ്യമായി വൈദ്യുതി ഉല്‍പാദനം 10,000 ദശലക്ഷം യൂണിറ്റിലേക്ക്

“Manju”

കൊച്ചി: സംസ്ഥാനത്ത് കെഎസ്‌ഇബിയുടെ വൈദ്യുതി ഉല്‍പാദനം 10,000 ദശലക്ഷം യൂണിറ്റിലേക്ക്. സംഭരണികള്‍ നിറഞ്ഞു കവിഞ്ഞതും ഇടവിട്ട മഴ ദിനങ്ങളും പരമാവധി ഉല്‍പാദനവും ചേര്‍ന്ന് ബോര്‍ഡിന് നല്ല കാലമാണിത്.

ജൂണ്‍ 1 മുതല്‍ മേയ് 31 വരെയുള്ള ജലവര്‍ഷത്തില്‍ മേയ് 31 ആകുമ്ബോഴേക്കും അടുത്ത മഴക്കാലത്തിനു വേണ്ടി 500 ദശലക്ഷം യൂണിറ്റിനുള്ള അളവിലേക്കു ജലനിരപ്പു താഴ്ത്തണം. അതിന് ഓരോ ദിവസവും 22-23 ദശലക്ഷം യൂണിറ്റ് വീതം ഉല്‍പാദനം നടക്കണം.
അതേസമയം ശേഷിക്കുന്ന വെള്ളം കൊണ്ട് ബോര്‍ഡിന് മേയ് 31നകം 9741 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനാവും.2020ല്‍ 7,254 ദശലക്ഷം യൂണിറ്റ് ഉല്‍പാദിപ്പിച്ചു.ഈ വര്‍ഷം ഒക്ടോബര്‍ 31 വരെ മാത്രം 5,341 ദശലക്ഷം യൂണിറ്റ് ഉല്‍പാദിപ്പിച്ചു കഴിഞ്ഞു.

Related Articles

Back to top button