IndiaLatest

രാജ്യത്ത് 8,774 പേര്‍ക്ക് കൂടി കോവിഡ് രോഗബാധ

“Manju”

ന്യൂഡൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 621 പേര്‍ക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. കോവിഡിനെക്കുറിച്ചുളള ഏറ്റവും പുതിയ അപ്ഡേറ്റുകള്‍ ഇവിടെ വായിക്കൂ. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ അനുസരിച്ച്‌ രാജ്യത്ത് ഇന്നലെ കോവിഡ് രോഗബാധ മൂലം 621 പേര്‍ മരണപെട്ടതായി സ്ഥിരീകരിച്ചു. രാജ്യത്ത് ഇത് വരെ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് 3,45,63,749പേര്‍ക്കാണ് . കൂടാതെ ഇതുവരെ ആകെ 4,67,933 മരണപ്പെടുകയും ചെയ്തു.
കഴിഞ്ഞ 24 മണിക്കൂറില്‍ 9,481 പേര്‍ കോവിഡ് രോഗമുക്തി നേടി. രാജ്യത്തെ നിലവിലെ കോവിഡ് രോഗമുക്തി നിരക്ക് 98.34 ശതമാനമാണ്. 2020 മാര്‍ച്ച്‌ മാസം മുതലുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. രാജ്യത്ത് നിലവില്‍ കോവിഡ് രോഗബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1,07,019 ആണ്.

ഒമിക്രോണ്‍ കോവിഡ് വകഭേദം മൂലമുള്ള രോഗബാധ ആഗോളത്തലത്തില്‍ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. മന്‍ കീ ബാത്തിലൂടെയാണ് പ്രധാന മന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. ഒമിക്രോണ്‍ വകഭേദം നിലവില്‍ ഉയര്‍ത്തുന്ന ഭീഷണിയെ കുറിച്ചാകും പ്രധാനമായും സംസാരിക്കുക.

ഈ സാഹചര്യത്തില്‍ കോവിഡ് പ്രതിരോധ നടപടികള്‍ കൃത്യമായി പാലിക്കണമെന്നായിരിക്കും പ്രധാനമന്ത്രി രാജ്യത്തിന് നല്‍കുന്ന സന്ദേശം, പുതിയ വകഭേദത്തെ കുറിച്ച്‌ ആശങ്ക വേണ്ടെന്ന് ഐസിഎംആര്‍ അറിയിച്ചിരുന്നു. ജാഗ്രത തുടര്‍ന്നാല്‍ മതിയെന്നും, വാക്‌സിനേഷനെ പുതിയ വകഭേദം ബാധിക്കരുതെന്നും ഐസിഎംആര്‍ അറിയിച്ചു. ചില രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് ഈ സഹചര്യത്തില്‍ ഇന്ത്യ വിലക്കേര്‍പ്പെടുത്താനും സാധ്യതയുണ്ട്. പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ വിലയിരുത്തലുകളും മുന്‍കരുതലുകളും ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി യോഗം വിളിച്ചിരുന്നു.

Related Articles

Back to top button