KeralaLatest

ഇടിമിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം

“Manju”

കാഞ്ഞിരമറ്റം: ഇടി മിന്നലേറ്റ് വീടിനുള്ളിലായിരുന്ന യുവാവ് മരിച്ചു. ഒലിപ്പുറം മഞ്ചക്കുഴിയില്‍ രാജന്റെ മകന്‍ അനന്തുരാജാണ് (28) മരിച്ചത്. ശനിയാഴ്ച രാത്രി ഏഴ് മണിയോടെയുണ്ടായ ശക്തമായ ഇടിമിന്നലില്‍ ആണ് അനന്തുരാജ് മരിച്ചത്. സംഭവ സമയം അനന്തു വീട്ടില്‍ ചായ കുടിച്ചു കൊണ്ടിരിക്കുകയായിരുന്നു.
എറണാകുളത്ത് വര്‍ക്ക്‌ ഷോപ്പില്‍ കാര്‍ മെക്കാനിക്കായി ജോലി ചെയ്തു വരികയായിരുന്നു അനന്തു. മാതാവ് : കുമാരി, സഹോദരന്‍: അനുരാജ്. മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഇന്ന് സംസ്കരിക്കും.

Related Articles

Back to top button