KeralaLatest

ഓടുന്ന ട്രെയിനില്‍നിന്ന്​ രണ്ട്​ സ്​ത്രീകള്‍ ചാടിയിറങ്ങി, പിന്നെ സംഭവിച്ചത്​… – വിഡിയോ

“Manju”

കൊല്‍ക്കത്ത: ഓടുന്ന ട്രെയിനില്‍നിന്ന്​ ചാടിയിറങ്ങിയ രണ്ട്​ സ്​ത്രീകളില്‍ ഒരാള്‍ പ്ലാറ്റ്​​ഫോമിനിടയില്‍ കുടുങ്ങി.
പശ്ചിമ ബംഗാളിലെ പുരുലിയ സ്​റ്റേഷനിലാണ്​ സംഭവം. ഓടുന്ന എക്‌സ്പ്രസ് ട്രെയിനില്‍ നിന്ന് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ സ്​ത്രീയുടെ ബാലന്‍സ്​ നഷ്ടപ്പെടുകയായിരുന്നു.
സന്ത്രാഗച്ചി-ആനന്ദ് വിഹാര്‍ എക്സ്പ്രസിന്‍റെ വേഗത കൂടുമ്ബോള്‍ രണ്ട് സ്ത്രീകള്‍ അതില്‍ നിന്ന് ചാടുന്നത് വിഡിയോയില്‍ കാണാം. അവരില്‍ ഒരാള്‍ പ്ലാറ്റ്‌ഫോമില്‍ കൃത്യമായി ഇറങ്ങുമ്ബോള്‍, മറ്റൊരാള്‍ ബാലന്‍സ് നഷ്‌ടപ്പെടുകയും ട്രെയിനിനും പ്ലാറ്റ്‌ഫോമും ഇടയില്‍ കുടുങ്ങുകയുമായിരുന്നു.
ഉടന്‍ തന്നെ ആര്‍.പി.എഫ്​ സബ് ഇന്‍സ്പെക്ടര്‍ ബബ്​ലു കുമാര്‍ ഓടിവന്ന് അവരെ കൃത്യസമയത്ത് പ്ലാറ്റ്ഫോമിലേക്ക് വലിച്ചിഴച്ചു. സ്ത്രീയെ രക്ഷിക്കാന്‍ ട്രെയിനില്‍നിന്ന്​ ചാടാന്‍ ശ്രമിക്കുന്ന യാത്രക്കാരനെയും സഹായിക്കാന്‍ ഓടിയെത്തുന്നവരെയും വിഡിയോയില്‍ കാണാം.
ഈ വിഡിയോയില്‍ തന്നെ, ഓടുന്ന ട്രെയിനിലേക്ക്​ ആളുകള്‍ ചാടിക്കയറുന്നത്​ ദൃശ്യമാണ്​. ട്രെയിന്‍ പുറപ്പെട്ട ശേഷം കയറുന്നതിനും ഇറങ്ങുന്നതിനുമെതിരായ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകള്‍ ആളുകള്‍ അവഗണിക്കുന്നതാണ്​ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്ന്​ അധികൃതര്‍ പറയുന്നു.

Related Articles

Back to top button