KeralaLatest

സ​ര്‍​വീ​സ് പു​നഃ​ക്ര​മീ​ക​ര​ണ​വു​മാ​യി കെ​എ​സ്‌ആ​ര്‍​ടി​സി

“Manju”

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ് വ്യാ​​​പ​​​നം രൂ​​​ക്ഷ​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ ബ​​​സ് സ​​​ര്‍​​​വീ​​​സു​​​ക​​​ള്‍​​​ക്ക് കെ​​​എ​​​സ്‌ആ​​​ര്‍​​​ടി​​​സി നി​​​യ​​​ന്ത്ര​​​ണം ഏ​​​ര്‍​​​പ്പെ​​​ടു​​​ത്തി. നി​​​ല​​​വി​​​ല്‍ യാ​​​ത്ര​​​ക്കാ​​​രു​​​ടെ എ​​​ണ്ണ​​​ത്തി​​​ല്‍ കു​​​റ​​​വു​​​ണ്ടെ​​​ങ്കി​​​ലും രാ​​​വി​​​ലെ ഏ​​​ഴു​​​മു​​​ത​​​ല്‍ രാ​​​ത്രി ഏ​​​ഴു​​​വ​​​രെ​​​യു​​​ള്ള സ​​​മ​​​യ​​​ത്ത് കൂ​​​ടു​​​ത​​​ല്‍ സ​​​ര്‍​​​വീ​​​സു​​​ക​​​ള്‍ ന​​​ട​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ളും ഏ​​​ര്‍​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

രാ​​​വി​​​ലെ ഏ​​​ഴു​​​മു​​​ത​​​ല്‍ രാ​​​ത്രി ഏ​​​ഴു​​​വ​​​രെ പ​​​ര​​​മാ​​​വ​​​ധി ഓ​​​ര്‍​​​ഡി​​​ന​​​റി, ഹ്ര​​​സ്വ​​​ദൂ​​​ര ഫാ​​​സ്റ്റ് ബ​​​സു​​​ക​​​ള്‍ സ​​​ര്‍​​​വീ​​​സ് ന​​​ട​​​ത്തും. 12 മ​​​ണി​​​ക്കൂ​​​റി​​​ല്‍ തി​​​ര​​​ക്കു​​​ള്ള സ​​​മ​​​യ​​​മാ​​​യ രാ​​​വി​​​ലെ ഏ​​​ഴു​​​മു​​​ത​​​ല്‍ 11 വ​​​രെ​​​യും, ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് മൂ​​​ന്നു​​​മു​​​ത​​​ല്‍ ഏ​​​ഴു​​​വ​​​രെ​​​യും ജീ​​​വ​​​ന​​​ക്കാ​​​രെ പ്ര​​​ത്യേ​​​കം ക്ര​​​മീ​​​ക​​​രി​​​ക്കും. രാ​​​ത്രി​​​കാ​​​ല ക​​​ര്‍​​​ഫ്യൂ ഏ​​​ര്‍​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ലും ഈ ​​​സ​​​മ​​​യം സ​​​ര്‍​​​ക്കാ​​​ര്‍ പൊ​​​തു​​​ഗ​​​താ​​​ഗ​​​തം അ​​​നു​​​വ​​​ദി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ 60 ശ​​​ത​​​മാ​​​നം ദീ​​​ര്‍​​​ഘ​​​ദൂ​​​ര സ​​​ര്‍​​​വീ​​​സു​​​ക​​​ള്‍ ഓ​​​പ്പ​​​റേ​​​റ്റ് ചെ​​​യ്യും. കൂ​​​ടാ​​​തെ യാ​​​ത്രാ​​​ക്കാ​​​രു​​​ടെ ആ​​​വ​​​ശ്യ​​​ത്തി​​​ന​​​നു​​​സ​​​രി​​​ച്ച്‌ പ​​​രി​​​മി​​​ത​​​മാ​​​യ ഓ​​​ര്‍​​​ഡി​​​ന​​​റി സ​​​ര്‍​​​വീ​​​സു​​​ക​​​ളും ഓ​​​പ്പ​​​റേ​​​റ്റ് ചെ​​​യ്യും. പ​​​ക​​​ല്‍ സ​​​മ​​​യം മു​​​ഴു​​​വ​​​ന്‍ ദീ​​​ര്‍​​​ഘ​​​ദൂ​​​ര സ​​​ര്‍​​​വീ​​​സു​​​ക​​​ളും ഓ​​​പ്പ​​​റേ​​​റ്റ് ചെ​​​യ്യും. ഒ​​​രേ ഡി​​​പ്പോ​​​യി​​​ല്‍നി​​​ന്ന് ഒ​​​രേ​​​സ​​​മ​​​യം ഒ​​​ന്നി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ ബ​​​സു​​​ക​​​ള്‍ ഒ​​​രു റൂ​​​ട്ടി​​​ലേ​​​ക്കു സ​​​ര്‍​​​വീ​​​സ് ന​​​ട​​​ത്തി​​​ല്ല. ഒ​​​രേ റൂ​​​ട്ടില്‍ സ​​​ര്‍​​​വീ​​​സ് ന​​​ട​​​ത്തു​​​ന്ന ബ​​​സു​​​ക​​​ള്‍ ത​​​മ്മി​​​ല്‍ 15 മി​​​നി​​​റ്റ് മു​​​ത​​​ല്‍ 30 മി​​​നി​​​റ്റ് വ​​​രെ ഇ​​​ട​​​വേ​​​ള ഉ​​​ണ്ടാ​​​യി​​​രി​​​ക്കും.

കെ​​​എ​​​സ്‌ആ​​​ര്‍​​​ടി​​​സി ബ​​​സു​​​ക​​​ളി​​​ല്‍ യാ​​​ത്ര ചെ​​​യ്യു​​​ന്ന​​​തി​​​ന് മാ​​​സ്ക് നി​​​ര്‍​​​ബ​​​ന്ധ​​​മാ​​​യി​​​രി​​​ക്കും. മാ​​​സ്ക് ധ​​​രി​​​ക്കാ​​​ത്ത ഒ​​​രാ​​​ളെ​​​പ്പോ​​​ലും ബ​​​സി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ക്കി​​​ല്ല. യാ​​​ത്ര​​​ക്കാ​​​ര്‍ യാ​​​ത്ര​​​യി​​​ലു​​​ട​​​നീ​​​ളം മാ​​​സ്ക് ശ​​​രി​​​യാ​​​യ രീ​​​തി​​​യി​​​ല്‍ ധ​​​രി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്ന് ക​​​ണ്ട​​​ക്ട​​​ര്‍​​​മാ​​​ര്‍ ഉ​​​റ​​​പ്പ് വ​​​രു​​​ത്ത​​​ണം. ശ​​​രി​​​യാ​​​യ രീ​​​തി​​​യി​​​ല്‍ മാ​​​സ്ക് ധ​​​രി​​​ക്കാ​​​ത്ത​​​വ​​​രെ യാ​​​ത്ര​​​ചെ​​​യ്യാ​​​ന്‍ അ​​​നു​​​വ​​​ദി​​​ക്കി​​​ല്ല. ത​​​ര്‍​​​ക്ക​​​മു​​​ണ്ടാ​​​യാ​​​ല്‍ പോ​​​ലീ​​​സി​​​ന്‍റെ സ​​​ഹാ​​​യ​​​വും ഉ​​​റ​​​പ്പാ​​​ക്കും.

Related Articles

Back to top button