LatestThrissur

വിപിന്റെ കുടുംബത്തിന് കൈത്താങ്ങായി ബിജെപി

“Manju”

തൃശ്ശൂര്‍: സഹോദരിയുടെ വിവാഹം നടത്തുന്നതിനായി ബാങ്ക് വായ്പ ലഭിക്കാത്തതിനെ തുടര്‍ന്നുള്ള മനോവിഷമത്തില്‍ ആത്മഹത്യ ചെയ്ത വിപിന്റെ കുടുംബത്തിന് കൈത്താങ്ങായി ബിജെപി.
വിപിന്റെ വീട് സന്ദര്‍ശിച്ചതിന് ശേഷമായിരുന്നു ബിജെപി നേതാക്കള്‍ സഹോദരിയുടെ വിവാഹം ഏറ്റെടുക്കുമെന്ന് വ്യക്തമാക്കിയത്. ഇതുപോലെയുള്ള സന്ദര്‍ഭങ്ങളില്‍ മാനസിക സംഘര്‍ഷം അനുഭവപ്പെട്ടാല്‍ ദയവ് ചെയ്ത് ആത്മഹത്യ ചെയ്യരുതെന്നും വിവാഹം നടത്താനായി സാമ്ബത്തിക ബുദ്ധിമുട്ട് നേരിടുന്നവര്‍ സമര്‍പ്പണയുമായി ബന്ധപ്പെടണമെന്നും ബി ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി.
വിപിന്റെ വീട്ടുകാര്‍ക്ക് താത്പര്യമുണ്ടെങ്കില്‍ സഹോദരിയുടെ വിവാഹം ബിജെപി ഏറ്റെടുക്കും. വിവാഹത്തിന്റെ എല്ലാ ചിലവുകളും ബിജെപി നേതാക്കള്‍ വഹിക്കും. സമൂഹത്തോട് ഒരു കാര്യമാണ് അഭ്യര്‍ത്ഥിക്കാനുള്ളത്. ഇതുപോലെയുള്ള സന്ദര്‍ഭങ്ങളില്‍ മാനസിക സംഘര്‍ഷം അനുഭവപ്പെട്ടാല്‍ ദയവ് ചെയ്ത് ആത്മഹത്യ ചെയ്യരുത്. പകരം സമര്‍പ്പണയുടെ ഭാരവാഹികളുമായി ബന്ധപ്പെടണം. തീര്‍ച്ചയായും തങ്ങള്‍ അതിനൊരു പരിഹാരം കാണും.’ അദ്ദേഹം വ്യക്തമാക്കി.
സഹോദരിയുടെ വിവാഹം നടത്തുന്നതിനുള്ള പണം ഇല്ലാത്തതിന്റെ മനോവിഷമത്തിലാണ് കുണ്ടുവാറ സ്വദേശി വിപിന്‍ ആത്മഹത്യ ചെയ്തത്. വിവാഹത്തിന് ആഭരണം വാങ്ങുന്നതിനും, മറ്റ് ചിലവുകള്‍ക്കുമായി ബാങ്ക് വായ്പയെയായിരുന്നു വിപിനും കുടുംബവും ആശ്രയിക്കുകയായിരുന്നു. എന്നാല്‍ മൂന്ന് സെന്റ് ഭൂമി മാത്രമുള്ളതിനാല്‍ വായ്പ നല്‍കാന്‍ ആകില്ലെന്നായിരുന്നു ബാങ്കിന്റെ നിലപാട്. ഇതറിഞ്ഞ ശേഷമായിരുന്നു വിപിന്റെ ആത്മഹത്യ.

Related Articles

Back to top button