IndiaLatest

മുലായംസിങ് യാദവ് അന്തരിച്ചു.

“Manju”

ലക്‌നൗ:   ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി സ്ഥാപകനുമായ മുലായം സിങ് യാദവ് (82) അന്തരിച്ചു. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിരിക്കെയാണ് അന്ത്യം.
മൂന്നുതവണ യുപി മുഖ്യമന്ത്രിയായിരുന്ന മുലായം കേന്ദ്ര പ്രതിരോധ മന്ത്രിയുമായിട്ടുണ്ട്. നിലവില്‍ മെയ്ന്‍പുരിയില്‍നിന്നുള്ള ലോക്‌സഭാംഗമാണ്. അസംഗഢില്‍നിന്നും സംഭാലില്‍നിന്നും പാര്‍ലമെന്റിനെ പ്രതിനിധീകരിച്ചിട്ടുണ്ട്.
മകനും എസ്.പി. അധ്യക്ഷനുമായ അഖിലേഷ് യാദവാണ് മരണവിവരം അറിയിച്ചത്. മുലായം സിങ് യാദവിനെ  ആരോഗ്യനില വഷളായതിനെ തുടർന്ന്‌ ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ച തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. പിന്നാക്കവിഭാഗങ്ങൾക്ക്‌ സാമൂഹികനീതിയെന്ന  ആശയം ജ്വലിപ്പിച്ച്‌  ദേശീയരാഷ്‌ട്രീയത്തെയും ഉത്തർപ്രദേശിനെയും പതിറ്റാണ്ടുകൾ ചലനാത്മകമാക്കിയ സോഷ്യലിസ്‌റ്റ്‌ നേതാവായിരുന്നു മുലായം സിങ്‌ യാദവ്‌ മൂന്ന്‌ തവണ ഉത്തർപ്രദേശ്‌ മുഖ്യമന്ത്രിയായ അദ്ദേഹം  ദേവഗൗഡ, ഐ കെ ഗുജ്‌റാൾ സർക്കാരുകളിൽ പ്രതിരോധമന്ത്രിയുമായി. സമാജ്‌വാദി പാർടി സ്ഥാപകനാണ്‌.  10 തവണ നിയമസഭയിലേയ്‌ക്കും ഏഴ്‌ തവണ ലോക്‌സഭയിലേയ്‌ക്കും തെരഞ്ഞെടുക്കപ്പെട്ടു.   ഭാര്യമാർ: പരേതരായ   മാലതി ദേവി, സാധന ഗുപ്‌ത. ഉത്തർപ്രദേശ്‌ മുൻമുഖ്യമന്ത്രിയും സമാജ്‌വാദി പാർടി ദേശീയ അധ്യക്ഷനുമായ അഖിലേഷ്‌ യാദവ്‌ മകനാണ്‌.

Related Articles

Back to top button