InternationalLatest

ഇന്തൊനീഷ്യയില്‍ വൻ ഭൂചലനം

“Manju”

ഇന്തൊനീഷ്യയില്‍ വൻ ഭൂചലനം. 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെതുടർന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിപ്പിച്ചുണ്ട്.
ഇന്തോനേഷ്യയിലെ മോമറി പട്ടണത്തില്‍ നിന്ന് 100 കിലോ മീറ്റര്‍ അകലെയാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രമെന്ന്
യു.എസ് ജിയോളജിക്കൽ സർവേ അറിയിച്ചു. പ്രാദേശക സമയം പുലർച്ചെ മൂന്നുമണിയോടെയായിരുന്നു ചലനം. 1000 കിലോമീറ്റർ ദൂരം വരെ ശക്തമായ തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഭൂചലനത്തിൽ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

 

Related Articles

Back to top button