KeralaLatestWayanad

ഡബ്ലിയു.ഡി.ആർ.എഫ്. ‘പുനർജ്ജനി’ ഉദ്ഘാടനം നടന്നു

“Manju”

സുൽത്താൻ ബത്തേരി: വയനാട് ഡെവലപ്മെന്റ് റെസ്പോൺസ് ഫോറത്തിന്റെ (ഡബ്ലിയു.ഡി.ആർ.എഫ്.) ആഭിമുഖ്യത്തിൽ
ബത്തേരി ദൊട്ടപ്പൻകുളം കോളനി ദത്തെടുക്കുകയും  മാതൃകാ കോളനിയാക്കി മാറ്റുകയും  ചെയ്യുന്ന പദ്ധതിയായ പുനർജ്ജനിയുടെ ഉദ്ഘാടനം നടന്നു. ബത്തേരി മുനിസിപ്പാലിറ്റി ചെയർമാൻ ടി.കെ.രമേശ് ഉദ്ഘാടനം നിർവഹിച്ചു.
ഡബ്ലിയു.ഡി.ആർ.എഫ്. മുഖ്യരക്ഷാധികാരി സ്വാമി ചന്ദ്രദീപ്തൻ ജ്ഞാനതപസ്വി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ദൊട്ടപ്പൻകുളം കോളനിയിലെ 42 കുടുംബങ്ങൾക്ക് പുതപ്പുകൾ  നൽകിക്കൊണ്ടായിരുന്നു പദ്ധതിയുടെ തുടക്കം.

ഡബ്ലിയു.ഡി.ആർ.എഫ്. പ്രോഗ്രാം കോർഡിനേറ്റർ സുരേഷ് ചീരാൽ, അഡ്മിനിസ്ട്രേഷൻ കോർഡിനേറ്റർ സുരേന്ദ്രൻ, ഹെൽത്ത് കോർഡിനേറ്റർ സന്തോഷ് പുൽപ്പള്ളി, വനിതാ കോർഡിനേറ്റർമാരായ വനജ, ശ്രീലത, സേനാംഗം പുഷ്പരാജൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. നേരത്തേ ദത്തെടുത്ത കൽപ്പറ്റ പടിഞ്ഞാറെത്തറ തിരുമംഗലം ട്രൈബൽ കോളനിയിൽ ഡബ്ലിയു.ഡി.ആർ.എഫിന്റെ നേതൃത്വത്തിൽ ഒട്ടനവധി സേവന പ്രവർത്തനങ്ങൾ നടത്തിയിരുന്നു.

Related Articles

Back to top button