LatestThiruvananthapuram

10 വര്‍ഷം കഴിഞ്ഞ ഡീസല്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കും

“Manju”

തിരുവനന്തപുരം ; സംസ്ഥാനത്ത് പത്ത് വര്‍ഷം പിന്നിട്ട മുഴുവന്‍ ഡീസല്‍ വാഹനങ്ങളുടെയും രജിസ്‌ട്രേഷന്‍ ജനുവരി ഒന്ന് മുതല്‍ റദ്ദാക്കും. മറ്റുള്ള സ്ഥലങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത് ഉപയോഗിക്കുവാന്‍ എതിര്‍പ്പില്ല എന്ന രേഖയും നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞു. 15 വര്‍ഷം പിന്നിട്ട ഡീസല്‍ വാഹനങ്ങള്‍ക്കൊന്നും എന്‍ഒസി നല്‍കില്ലെന്നും സംസ്ഥാന ഗതാഗത വകുപ്പ് വ്യക്തമാക്കി. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി.

പത്ത് വര്‍ഷം പിന്നിട്ട ഡീസല്‍ വാഹനങ്ങളും പതിനഞ്ച് വര്‍ഷം പിന്നിട്ട പെട്രോള്‍ വാഹനങ്ങളും ദേശീയ തലസ്ഥാന നഗരത്തില്‍ വിലക്കികൊണ്ട് 2016 ല്‍ ഉത്തരവ് വന്നിരുന്നു. വായു മലിനീകരണം കൂടി രൂക്ഷമായ സാഹചര്യത്തിലാണ് എന്‍ജിടി നിര്‍ദേശം കര്‍ശനമായി നടപ്പിലാക്കുവാനുള്ള തീരുമാനമെടുത്തിരിക്കുന്നത്. നിശ്ചിത കാലം അവസാനിച്ചുള്ള വാഹനങ്ങള്‍ ഉപയോഗിക്കുവാന്‍ അനുമതിയുള്ള ഏതു സ്ഥലത്തും വാഹനങ്ങള്‍ പുതുക്കി രജിസ്റ്റര്‍ ചെയ്യാന്‍ എന്‍ഒസി നല്‍കുകയും ചെയ്യും.

Related Articles

Back to top button