Kozhikode

മതസ്പർദ്ധ പോസ്റ്റുകൾക്ക് അറുതി വരുത്തണം: മനുഷ്യാവകാശ കമ്മീഷൻ

വർധിച്ചു വരുന്ന രാഷ്‌ട്രീയ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ വരുന്ന മതസ്പർധ വളർത്തുന്ന പോസ്റ്റുകൾക്ക് അറുതി വരുത്താൻ അടിയന്തിര നടപടി സ്വീകരിക്കണമെ

“Manju”

കോഴിക്കോട്: വർധിച്ചു വരുന്ന രാഷ്‌ട്രീയ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ വരുന്ന മതസ്പർധ വളർത്തുന്ന പോസ്റ്റുകൾക്ക് അറുതി വരുത്താൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗം കെ. ബൈജുനാഥ്.

മൗലികാവകാശ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെ പരിപോഷിപ്പിക്കുന്നതിൽ സമൂഹ മാധ്യമങ്ങൾ സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്. എന്നാൽ ദൗർഭാഗ്യവശാൽ ഇന്ന് സമൂഹ മാധ്യമങ്ങൾ തന്റെ ആശയവുമായി വിയോജിക്കുന്നവരെ ഭീഷണിപ്പെടുത്താനുള്ള ഇടങ്ങളായി മാറുന്നു. ഇത് മനുഷ്യസ്‌നേഹികളുടെ ഉറക്കം കെടുത്തുന്നു. ഇത്തരം പ്രവണതകൾ സമാധാനപരമായും ഭയരഹിതമായും ജീവിക്കാനുള്ള മനുഷ്യന്റെ മൗലികാവകാശത്തിന് ഭീഷണിയാവുന്നതായി കമ്മീഷൻ വിലയിരുത്തി.

ചീഫ് സെക്രട്ടറിക്കും സംസ്ഥാന പോലീസ് മേധാവിക്കുമാണ് കമ്മീഷൻ ഇത് സംബന്ധിച്ച് ഉത്തരവ് നൽകിയത്. മനുഷ്യാവകാശ പ്രവർത്തകനായ നൗഷാദ് തെക്കയിൽ സമർപ്പിച്ച പരാതിയിലാണ് നടപടി. സ്വീകരിച്ച നടപടികൾ ചീഫ് സെക്രട്ടറിയും സംസ്ഥാന പോലീസ് മേധാവിയും ഒരു മാസത്തിനകം അറിയിക്കണം.

നിയമവാഴ്ച ശക്തിപ്പെടുത്തുവാനും മനുഷ്യാവകാശ സംരക്ഷണത്തിനും ഇത്തരം പ്രചാരണങ്ങൾക്ക് അറുതി വരുത്തേണ്ടത് അത്യന്താപേക്ഷിതമാണെന്നും ഉത്തരവിൽ പറയുന്നു.

Related Articles

Back to top button