IndiaLatest

നാരങ്ങയില്‍ നിറച്ച് മയക്കുമരുന്ന് കടത്തല്‍

“Manju”

വ്യാജ നാരങ്ങയില്‍ ഒളിപ്പിച്ച്‌ ലഹരി ഗുളികകള്‍ കടത്താന്‍ ശ്രമിച്ചവര്‍ യുഎഇയില്‍ അറസ്റ്റില്‍ . അറബികളായ നാലു പേരെയാണ് ദുബായ് പോലീസ് അറസ്റ്റ് ചെയ്തത് .
’66’ എന്ന് പേരിട്ടിരിക്കുന്ന ഓപ്പറേഷനില്‍, ശീതീകരിച്ച കണ്ടെയ്‌നറിനുള്ളില്‍ കടത്തിയ 3,840 നാരങ്ങാ ക്യാനുകള്‍ കണ്ടെത്തി . ഇതില്‍ 66 പെട്ടികളിലെ വ്യാജ നാരങ്ങയിലാണ് ലഹരി വസ്തുക്കള്‍ ഉണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു. 58 ദശലക്ഷം ദിര്‍ഹം മൂല്യമുള്ള ക്യാപ്റ്റഗണ്‍ ഗുളികകളാണ് കണ്ടെത്തിയത് .ഏകദേശം 1,160,500 ഗുളികകള്‍ ഉണ്ടായിരുന്നു.
സംഭവത്തിന്റെ മുഴുവന്‍ വീഡിയോയും ദുബായ് പോലീസ് പങ്കുവെച്ചിട്ടുണ്ട്. ലെബനനില്‍ നിന്നാണ് ഇത് കൊണ്ടുവന്നതെന്നാണ് സൂചന.

Related Articles

Back to top button