InternationalLatest

വാംഗ മുത്തശ്ശിയുടെ പ്രവചനപ്രകാരം 2022 അത്രപോര !

“Manju”

ഇനിയും മാരക വൈറസ് ഭൂമിയെ ആക്രമിക്കും ; അന്യഗ്രഹജീവികളെത്തും ; അമ്പരന്ന് ലോകം
സോഫിയാ: പുതുവര്‍ഷത്തില്‍ ഭൂമിയ്‌ക്ക് കഷ്ടകാലമെന്ന് പ്രവചന മുത്തശ്ശിയുടെ രേഖകള്‍. ബള്‍ഗേറിയയില്‍ 1996ല്‍ മരണമടഞ്ഞ പ്രശസ്തയായ ബാബാ വാംഗ എന്ന മുത്തശ്ശിയുടെ പ്രവചന രേഖകളിലാണ് 2022 അത്ര നല്ല വര്‍ഷമല്ലെന്ന വെളിപാടുകളുള്ളത്.
ബള്‍ഗേറിയയില്‍ ഏറെ പ്രശസ്തയാണ് ബാബാ വാംഗയെന്ന വിളിപ്പേരുള്ള വാംഗേരിയ ഗുസ്‌തേറോവ. 85-ാം വയസ്സിലും നല്ല ഓര്‍മ്മശക്തിയുണ്ടായിരുന്ന മുത്തശ്ശി തന്റെ 12-ാം വയസ്സിലാണ് ആദ്യ പ്രവചനം നടത്തിയത്. വലിയ കൊടുങ്കാറ്റുണ്ടാകുമെന്നായിരുന്നു സത്യമായി തീര്‍ന്ന ആദ്യ പ്രവചനം. മരിക്കുംമുന്നേ 5079 വര്‍ഷം വരെയുള്ള പ്രവചനം നടത്തിയിട്ടാണ് ബാബാ വാംഗ മണ്‍മറഞ്ഞത്. ആ വര്‍ഷത്തോടെ ലോകം അവസാനിക്കുമെന്നാണ് വാംഗ രേഖപ്പെടുത്തിയത്.
ലോകത്തെ പിടിച്ചുലച്ച അമേരിക്കയുടെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം, ബ്രിട്ടനിലെ ഡയാനാ രാജകുമാരിയുടെ അപകട മരണം, സോവിയറ്റ് യൂണിയന്റെ തകര്‍ച്ച, ഏറ്റവു മൊടുവില്‍ ബ്രക്‌സിറ്റ് അടക്കം ബാബ വാംഗ പ്രവചിച്ചിരുന്നു എന്നതാണ് ഏവരേയും അമ്ബരപ്പിക്കുന്നത്.
ലോകം അമ്ബരപ്പിക്കുന്ന ജലക്ഷാമമാണ് നേരിടാന്‍ പോകുന്നതെന്ന് ചെറുപ്പത്തിലേ തന്നെ വാംഗ പ്രവചിച്ചിരുന്നു. ഇന്ത്യയില്‍ പാടശേഖരങ്ങളെ ആക്രമിക്കുന്ന വെട്ടുകിളി ശല്യം വാഗം പ്രവചിച്ചിരുന്നു. ലോകത്തെ നിരീക്ഷിക്കാന്‍ അന്യഗ്രഹജീവികളെത്തുമെന്നും അവര്‍ ഓമൂആമുവാ എന്ന വാഹനത്തിലാണ് ഭൂമിയെ നിരീക്ഷിക്കുകയെന്നും വാംഗയുടെ പ്രവചന രേഖയിലുണ്ട്.

Related Articles

Back to top button