Kannur

കൈതപ്രം വിശ്വനാഥൻ നമ്പൂതിരി അന്തരിച്ചു

“Manju”

കണ്ണൂർ : സംഗീത സംവിധായകൻ കൈതപ്രം വിശ്വനാഥൻ നമ്പൂതിരി അന്തരിച്ചു. 58 വയസായിരുന്നു. അർബുധ രോഗത്തെ തുടർന്ന് ഏറെ നാളായി കോഴിക്കോട് എംവിആർ കാൻസർ സെന്ററിൽ അദ്ദേഹം ചികിത്സയിലായിരുന്നു. സംഗീത സംവിധായകനും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ സഹോദരൻ കൂടിയാണ് കൈതപ്രം വിശ്വനാഥൻ.

മലയാള സിനിമയ്‌ക്ക് മറക്കാനാവാത്ത സംഗീത അനുഭവം നൽകിയ പ്രതിഭാസമായിരുന്നു കൈതപ്രം വിശ്വനാഥൻ നമ്പൂതിരി. ജ്യേഷ്ഠൻ ഗാനരചനയും സംഗീതവും നിർവഹിച്ച ദേശാടനം എന്ന ചലച്ചിത്രത്തിൽ സഹായിയായിട്ടാണ് ചലച്ചിത്ര രംഗത്തേക്ക് എത്തിയത്. ജയരാജ് സംവിധാനം ചെയ്ത കണ്ണകി എന്ന ചലച്ചിത്രത്തിലൂടെ സ്വതന്ത്ര സംഗീതസംവിധായകനായി.

25 ൽ അധികം ചിത്രങ്ങൾക്ക് അദ്ദേഹം പശ്ചാത്തല സംഗീതം നൽകിയിട്ടുണ്ട്. കണ്ണകി എന്ന ചിത്രത്തിലെ പശ്ചാത്തല സംഗീതത്തിന് സംസ്ഥാന സർക്കാർ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. കയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം (ഏകാന്തം), നീയൊരു പുഴയായ്, എനിക്കൊരു പെണ്ണുണ്ട് (തിളക്കം,) ആടെടീ ആടാടെടീ ആലിലക്കിളിയേ തുടങ്ങിയ അദ്ദേഹത്തിന്റെ ഗാനങ്ങൾ ശ്രദ്ധേയമാണ്.

Related Articles

Back to top button