Thrissur

ആധുനിക സൗകര്യങ്ങളുമായി ജില്ലാ ഹോമിയോ ആശുപത്രിയിൽ രണ്ടാം നില പ്രവർത്തനമാരംഭിച്ചു

“Manju”

ബിന്ദുലാൽ തൃശൂർ

ചിലവ് കുറഞ്ഞതും ജനങ്ങൾക്ക് സൗകര്യപ്രദവും ഫലപ്രദവുമായ വിവിധ തരത്തിലുള്ള ചികിത്സാ സംവിധാനങ്ങൾക്ക് സൗകര്യങ്ങൾ ഒരുക്കുകയും വിപുലപ്പെടുത്തുകയും ചെയ്യുക എന്ന സംസ്ഥാന സർക്കാർ പദ്ധതികളുടെ ഭാഗമായി ആധുനിക സൗകര്യങ്ങളോടെ ജില്ലാ ഹോമിയോ ആശുപത്രിയിൽ രണ്ടാം നില പ്രവർത്തനമാരംഭിച്ചു. ആശുപത്രി രണ്ടാം നിലയുടെയും, ലാബ് അൾട്രാസൗണ്ട് സ്കാനിങ്ങ് മെഷീനിന്റെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മേരി തോമസ് നിർവ്വഹിച്ചു. കൃഷിവകുപ്പ് മന്ത്രി അഡ്വ വി എസ് സുനിൽ കുമാറിൻ്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 1.30 കോടി രൂപ ചിലവഴിച്ചാണ് രണ്ടാം നിലയുടെ നിർമ്മാണം പൂർത്തിയാക്കിയത്. ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ നിന്നും അനുവദിച്ച 60 ലക്ഷം രൂപ ഉപയോഗിച്ചാണ് ലാബും, അൾട്രാസൗണ്ട് സ്കാനിംഗ് മെഷീനും സ്ഥാപിച്ചത്.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ കെ ഉദയ് പ്രകാശ് അധ്യക്ഷത വഹിച്ച പരിപാടിയിൽ കോർപ്പറേഷൻ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം എൽ റോസി, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ഡി സുലേഖ, ആശുപത്രി സൂപ്രണ്ട് ഡോ എസ് സബിരാജ്, എച്ച് എം സി മെമ്പർമാർ , ജില്ലാ പഞ്ചായത്ത് മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Back to top button