IndiaLatest

പഞ്ചാബില്‍ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു

“Manju”

ചണ്ഡിഗഡ്: കൊവിഡ് കേസുകള്‍ കുത്തനെ ഉയര്‍ന്നതിനെ തുടര്‍ന്ന് പഞ്ചാബില്‍ രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചു. രാത്രി 10 മുതല്‍ പുലര്‍ച്ചെ അഞ്ചു വരെയാണ് കര്‍ഫ്യൂ നിലനില്‍ക്കുക. മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിന് ശേഷമാണ് പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്.

സംസ്ഥാനത്തെ സ്‌കൂളുകളും കോളജുകളും ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടുകയും ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരണമെന്നും നിര്‍ദേശമുണ്ട്. ബാറുകള്‍, സിനിമാ തീയറ്ററുകള്‍, മാളുകള്‍, റസ്റ്ററന്റുകള്‍ എന്നിവിടങ്ങളില്‍ 50 ശതമാനം ആളുകളെ പ്രവേശിപ്പിക്കാം. ജനുവരി 15 വരെയാണ് പുതിയ നിയന്ത്രണങ്ങള്‍. മെഡിക്കല്‍, നഴ്സിങ് കോളേജുകള്‍ സാധാരണപോലെ തുറന്നു പ്രവര്‍ത്തിക്കും.

ദേശീയ, രാജ്യാന്തര മത്സരങ്ങള്‍ക്ക് തയാ റെടുക്കുന്ന കായിക താരങ്ങള്‍ക്ക് പരിശീലനം നടത്താന്‍ അനുമതി നല്‍കിയിട്ടുണ്ട്. രണ്ട് ഡോസ് വാക്സിന്‍ എടുത്തവര്‍ക്ക് സര്‍ക്കാര്‍, സ്വകാര്യ ഓഫീസുകളില്‍ ജോലി ചെയ്യാം. 419 കൊവിഡ് കേസുകളാണ് കഴിഞ്ഞ ദിവസം പഞ്ചാബില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Related Articles

Back to top button