InternationalLatest

ഒമാനില്‍ 232 പേര്‍ക്ക് കൂടി കൊവിഡ്

“Manju”

ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 232 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.രോഗം ബാധിച്ച്‌ ചികിത്സയിലായിരുന്ന 27 പേര്‍ കൂടി രോഗമുക്തരാവുകയും ചെയ്തു. പുതിയ കൊവിഡ് മരണങ്ങളൊന്നും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 306240 പേര്‍ക്കാണ് ഒമാനില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 300559 പേര്‍ രോഗമുക്തരാവുകയും 4117 പേര്‍ മരണപ്പെടുകയും ചെയ്തു. 98.1 ശതമാനമാണ് നിലവില രോഗമുക്തി നിരക്ക്.

Related Articles

Back to top button