IndiaLatest

രഞ്ജി ട്രോഫി അടക്കമുള്ള ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റുകള്‍ നീട്ടിവെച്ചു

“Manju”

മുംബൈ: തുടര്‍ച്ചയായ രണ്ടാം സീസണിലും രഞ്ജി ട്രോഫിക്ക് ഭീഷണിയായി കോവിഡ്. പുതിയ വകഭേദമായ ഒമിക്രോണടക്കം രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ രഞ്ജി ട്രോഫി അടക്കമുള്ള ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റുകള്‍ നീട്ടിവെയ്ക്കുന്നതായി ബിസിസിഐ അറിയിച്ചു.

ജനുവരി 13-നായിരുന്നു രഞ്ജി ട്രോഫി സീസണ്‍ ആരംഭിക്കേണ്ടിയിരുന്നത്. കഴിഞ്ഞ രഞ്ജി സീസണ്‍ കോവിഡ് കാരണം ഉപേക്ഷിച്ചതിനു പിന്നാലെയാണിത്. കേണല്‍ സികെ നായിഡു ട്രോഫി, സീനിയര്‍ വനിതകളുടെ ടി20 ലീഗ് എന്നിവയും മാറ്റിവെച്ചിട്ടുണ്ട്. നേരത്തെ കോവിഡ് വ്യാപനം കാരണം ഐ ലീഗ് ഫുട്‌ബോളിന്റെ പുതിയ സീസണും നീട്ടിവെച്ചിരുന്നു.

കളിക്കാരുടെ സുരക്ഷക്കാണ് പ്രധാന പരിഗണനയെന്നും രാജ്യത്ത് വീണ്ടും കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ മൂന്ന് ടൂര്‍ണമെന്റുകളും ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ നീട്ടിവെക്കുകയാണെന്നും ബിസിസിഐ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സാഹചര്യം മെച്ചപ്പടുന്നത് അനുസരിച്ച്‌ പുതുക്കിയ തീയതികള്‍ പീന്നീട് അറിയിക്കുമെന്നും വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

Related Articles

Back to top button