IndiaLatest

ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കും എച്ച്‌ഡിഎഫ്‌സി ബാങ്കും കൈകോര്‍ക്കുന്നു

“Manju”

ന്യൂഡല്‍ഹി : ബാങ്കിംഗ് ഇതരവും സേവനാനുകുല്യങ്ങള്‍ പരിമിതമായി മാത്രം ലഭിക്കുന്നതുമായ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച്‌ ഐപിപിബിയുടെ ഉപഭോക്താക്കള്‍ക്ക് വിവിധ ബാങ്കിംഗ് ഉല്‍പ്പന്നങ്ങള്‍, സേവനങ്ങള്‍ എന്നിവ നല്‍കുന്നതിനായി ഇന്ത്യ പോസ്റ്റ് പേയ്മെന്‍റ്സ് ബാങ്കും (IPPB) എച്ച്‌ഡിഎഫ്‌സി ബാങ്കും ധാരണാപത്രത്തില്‍ ഒപ്പുവച്ചു.

ഈ സഹകരണത്തിലൂടെ ഐപിപിബിയുടെ 4.7 കോടിയിലധികം ഉപഭോക്താക്കളില്‍ 90%-ത്തോളം വരുന്ന ഗ്രാമീണര്‍ക്ക് പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നൂതന ഡോര്‍സ്റ്റെപ്പ് ബാങ്കിംഗ് സേവനത്തിലൂടെ ഉപഭോക്താക്കള്‍ക്ക് സാമ്പത്തികത്തിലേയ്ക്കുള്ള ആക്സസ് ഉള്‍പ്പെടെയുള്ള അഫോര്‍ഡബിളും വൈവിധ്യപൂര്‍ണ്ണവുമായ ഓഫറിംഗുകള്‍ നല്‍കാന്‍ ഈ സ്ട്രാറ്റജിക് അലയന്‍സ് ഐപിപിബിയെ പ്രാപ്തമാക്കും. മൈക്രോ എടിഎമ്മുകള്‍, ബയോമെട്രിക് ഡിവൈസുകള്‍ എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്ന ഏകദേശം 200,000 പോസ്റ്റല്‍ സേവന ദാതാക്കളിലൂടെ (പോസ്റ്റ്മാന്‍, ഗ്രാമിന്‍ ദക് സേവക്‌) വിവിധ ഉപഭോക്തൃ വിഭാഗങ്ങളുടെ ആവശ്യകതകള്‍ ഐപിപിബി പൂര്‍ത്തീകരിക്കുന്നു.

എന്നാല്‍ ഒരു അസിസ്റ്റഡ് ബാങ്കിംഗ് മോഡല്‍ കൊണ്ടുവന്ന് അവസാന ഘട്ടത്തില്‍ ഡിജിറ്റല്‍ സ്വീകാര്യത എളുപ്പമാക്കുന്നതിനും പ്രതിജ്ഞാബദ്ധമാണ്. ഇന്ത്യയിലുടനീളമുള്ള ഐപിപികളുടെ 650 ശാഖകള്‍, 136,000-ലധികം വരുന്ന ബാങ്കിംഗ് ആക്‌സസ് പോയിന്റുകള്‍ എന്നിവയുടെ ശക്തവും വിപുലവുമായ വിതരണ ശൃംഖല പരമാവധി പ്രയോജനപ്പെടുത്തികൊണ്ട് ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ ഡ്രൈവ് കൂടുതല്‍ ശക്തിപ്പെടുത്താനാണ് ഈ പാര്‍ട്ണര്‍ഷിപ്പിലൂടെ എച്ച്‌ഡിഎഫ്‌സി ബാങ്ക് ലക്ഷ്യമിടുന്നത്.

ധാരണാപത്രത്തെക്കുറിച്ച്‌ ഇന്ത്യ പോസ്റ്റ് പേയ്മെന്‍റ്സ് ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ജെ. വെങ്കിട്ടരാമു പറഞ്ഞു, “ബാങ്കിംഗ് സേവനങ്ങള്‍ ഉപഭോക്താക്കളുടെ വീടുകളിലേയ്ക്ക് എത്തിച്ചുകൊണ്ട് രാജ്യത്തുടനീളമുള്ള ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ ഐപിപിബി തുടര്‍ച്ചയായി പരിവര്‍ത്തനം ചെയ്യുകയും പുനര്‍നിര്‍മ്മിക്കുകയും ചെയ്യുന്നു. വായ്പ നല്‍കുന്ന പാര്‍ട്ണര്‍മാരുമായി ചേര്‍ന്ന് ഡിജിറ്റല്‍ ടെക്നോളജികളും മറ്റ് ഡാറ്റ സ്ത്രോതസ്സുകളും പരമാവധി പ്രയോജനപ്പെടുത്തികൊണ്ട് വായ്പ ഉള്‍പ്പെടെയുള്ള വിവിധ പൗര-കേന്ദ്രീകൃത സേവനങ്ങള്‍ വീടുകളിലേയ്ക്ക് എത്തിക്കുന്ന ഒരു ഏകീകൃത പ്ലാറ്റ്‌ഫോം നിര്‍മ്മിക്കാനാണ് ഞങ്ങള്‍ പരിശ്രമിക്കുന്നത്. എല്ലാവരെയും ഉള്‍പ്പെടുത്തി, ഡിജിറ്റലായി പ്രവര്‍ത്തിക്കുന്ന, സോഷ്യല്‍ ബാങ്കിംഗ് ഇക്കോസിസ്റ്റം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു മുന്നേറ്റമാണ് എച്ച്‌ഡിഎഫ്‌സി
ബാങ്കുമായുള്ള ഈ സുപ്രധാന പാര്‍ട്ണര്‍ഷിപ്പ്.

ഈ സഹകരണത്തെകുറിച്ച്‌ എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ ജിഐബി, സിഎസ്‌സി, ഇ-കൊമേഴ്‌സ്, സ്റ്റാര്‍ട്ട്-അപ്പുകള്‍, ഇന്‍ക്ലൂസീവ് ബാങ്കിംഗ് ഇനിഷ്യേറ്റീവ്സ് ഗ്രൂപ്പ് എന്നിവയുടെ കണ്‍ട്രി ഹെഡ് സ്മിതാ ഭഗത് പറഞ്ഞു: “ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ സാധ്യമാക്കാന്‍ നിരവധി സംരംഭങ്ങളിലൂടെ പരിശ്രമിക്കുന്ന എച്ച്‌ഡിഎഫ്‌സി ബാങ്കിന് ഈ പാര്‍ട്ണര്‍ഷിപ്പ് ആ ഉദ്യമത്തിലേയ്ക്കുള്ള ഒരു ചവിട്ടുപടിയാണ്. ഈ സഹകരണത്തിലൂടെ ഇന്ത്യയുടെ വിദൂര പ്രദേശങ്ങളിലുള്ള ദശലക്ഷക്കണക്കിന് ഐപിപിബി ഉപഭോക്താക്കളിലേക്ക് ഞങ്ങളുടെ ഏറ്റവും മികച്ച ഉല്‍പ്പന്നങ്ങളും സേവനങ്ങളും എത്തിക്കാനാകും.”

എച്ച്‌ഡിഎഫ്‌സി ബാങ്കിനെ സംബന്ധിച്ചും ഇത് ഒരു സുപ്രധാന സഹകരണമാണ്, ഇതിലൂടെ അവരുടെ കസ്റ്റമര്‍ ഔട്ട്റീച്ച്‌ എല്ലായിടത്തേക്കും വിപുലീകരിക്കാനാകും. ഐപിപിബിയുടെ വിപുലമായ ഉല്‍പ്പന്ന പോര്‍ട്ട്‌ഫോളിയോയില്‍ സേവിംഗ്‌സ്, കറന്റ് അക്കൗണ്ട്, 24×7 തല്‍ക്ഷണ മണി ട്രാന്‍സ്ഫര്‍, ആധാര്‍ പ്രവര്‍ത്തനക്ഷമമാക്കിയ പേയ്‌മെന്റ് സംവിധാനം, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഉള്‍പ്പെടെയുള്ള ഡിബിട്ടിയും സ്‌കോളര്‍ഷിപ്പ് പെയ്മെന്റുകളും, ബില്‍, യൂട്ടിലിറ്റി പേയ്‌മെന്റുകള്‍, ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ്, മൂന്നാം കക്ഷി ഉല്‍പ്പന്നങ്ങള്‍ മറ്റ് സേവനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.

Related Articles

Back to top button