IndiaInternationalLatest

ചൈനയില്‍ വന്‍ ഭൂചലനം;7.2 തീവ്രത, ഡല്‍ഹിയിലും പ്രകമ്പനങ്ങള്‍

“Manju”

ബെയ്ജിങ്: ചൈനയിലെ തെക്കന്‍ ഷിന്‍ജിയാങ്ങില്‍ വന്‍ ഭൂചലനം. തിങ്കളാഴ്ച രാത്രിയാണ് 7.2 തീവ്രത രേഖപ്പെടുത്തിയ പ്രകമ്പനം റിപ്പോര്‍ട്ട് ചെയ്തത് . ചൈനയിലെ വുഷി കൗണ്ടിയിലാണ് പ്രഭവകേന്ദ്രം.  80 കിലോമീറ്ററോളം ഭൂചലനത്തിന്റെ തീവ്രത അനുഭവപ്പെട്ടെന്ന് നാഷനല്‍ സെന്റര്‍ന്റ ഓഫ്  സീസ് മോളജി അറിയിച്ചു. നിരവധി പേര്‍ക്കു  പരുക്കേറ്റതായും വീടുകള്‍ തകര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്.

ഷിന്‍ ജിയാങ് റെയില്‍വേ വകുപ്പ്  പ്രവര്‍ത്തനം നിര്‍ത്തിവച്ചു. 27 ട്രെയിനുകള്‍  സര്‍വീ സ്അവസാനിപ്പിച്ചതായി അധികൃതര്‍ പറഞ്ഞു. വലിയ ഭൂചലനത്തിനു പിന്നാലെ 3.0 തീവ്രതയിലും  അതിലും ഉയര്‍ന്നതുമായ 14 തുടര്‍ ചലനങ്ങള്‍  പ്രഭവകേന്ദ്രത്തിനു സമീപം രേഖപ്പെടുത്തി. ചൈനയിലെ ഭൂചലനത്തിന്റെ പ്രകമ്പനങ്ങള്‍ ഡല്‍ഹിയിലും എന്‍സിആര്‍ മേഖലയിലുമുണ്ടായി.

 

Related Articles

Back to top button