India

പുത്തന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ വന്‍ സര്‍വേ നടത്തി

“Manju”

ഡല്‍ഹി: രാജ്യത്തെ പ്രതിരോധ സേനകളുടെയും കന്റോണ്‍മെന്റുകളുടെയും കയ്യിലുള്ള ഭൂമിയില്‍ വിപുലമായ സര്‍വേ പ്രതിരോധ വകുപ്പ് അതിവേഗം പൂര്‍ത്തീകരിക്കുന്നു. അതിനൂതന സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് രാജ്യത്തെ പ്രതിരോധ വകുപ്പിന് കീഴിലുള്ള 17.99 ലക്ഷം ഏക്കര്‍ സ്ഥലത്ത് സര്‍വേ നടത്തുന്നത് എന്ന് കേന്ദ്ര പ്രതിരോധ വകുപ്പിന്റെ ഉത്തരവ് പറയുന്നു.

ആറുമാസത്തിനുള്ളില്‍ സര്‍വേയുടെ വലിയൊരു ഭാഗം പൂര്‍ത്തിയായിരിക്കുകയാണ്. 17.78 ലക്ഷം ഭൂമിയില്‍ 8.90 ലക്ഷം ഏക്കര്‍ ഭൂമിയിലെ സര്‍വേ ഇതിനകം പൂര്‍ത്തീകരിച്ചു കഴിഞ്ഞു. ബാക്കിയുള്ളത് മൂന്ന് മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാനാണ് പ്രതിരോധ വകുപ്പിന്റെ ശ്രമം.

രാജ്യത്ത് പ്രതിരോധ വകുപ്പിന്റെ കീഴില്‍ വിവിധ പ്രദേശങ്ങളിലായി 16.38 ലക്ഷം ഏക്കര്‍സ്ഥലം ഉണ്ടെന്നാണ് കണക്ക്. ഇതിന് പുറമേ 1.61 ഏക്കര്‍ സ്ഥലത്ത് വിവിധ കന്റോണ്‍മെന്റുകള്‍ സ്ഥതി ചെയ്യുന്നുണ്ട്. 16.38 ലക്ഷം ഭൂമിയില്‍ 18,000 ഏക്കറോളം വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും സംസ്ഥാന സര്‍ക്കാറിനും നിന്നും പ്രതിരോധ വകുപ്പ് പാട്ടത്തിനെടുത്തതോ വാങ്ങിയതോ ആയ ഭൂമിയാണ്.

Related Articles

Back to top button