IndiaLatest

പ്രതിഫലം കൂട്ടി സൂപ്പര്‍താരം

“Manju”

ബാലയ്യ, എന്‍ബികെ എന്നിങ്ങനെയുള്ള വിളിപ്പേരുകളില്‍ അറിയപ്പെടുന്ന നടനാണ് നന്ദമൂരി ബാലകൃഷ്ണ. ബാലതാരമായി സിനിമയിലേക്ക് എത്തിയ താരം ഇപ്പോള്‍ തെലുങ്കിലെ സൂപ്പര്‍സ്റ്റാറുകളില്‍ ഒരാളാണ്.പല തരത്തിലുള്ള നൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള താരം ശരിക്കും വിവാദ നായകനായിട്ടാണ് അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ സിനിമകളിലെ ചില സീനുകള്‍ ട്രോളന്മാര്‍ ഏറ്റെടുക്കുന്നത് പതിവാണ്. അതുപോലെ വിവാദമുണ്ടാക്കുന്ന പ്രസ്താവനകളും പ്രവൃത്തികളുമൊക്കെ ബാലയ്യയെ വാര്‍ത്തകളില്‍ നിറച്ചു.

ഇക്കഴിഞ്ഞ ഡിംസബര്‍ രണ്ടിന് ബാലകൃഷ്ണ നായകനായി അഭിനയിച്ച അഖണ്ട എന്ന സിനിമ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. ആക്ഷന്‍ ഡ്രാമയായി ഒരുക്കിയ ചിത്രത്തിലെ നടന്റെ പ്രകടനവും വിലയിരുത്തപ്പെട്ടു. ഈ സിനിമയ്ക്ക് ശേഷം ബാലകൃഷ്ണ അദ്ദേഹത്തിന്റെ പ്രതിഫലം കൂട്ടി എന്ന വിവരമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഒന്നും രണ്ടുമല്ല ഇപ്പോള്‍ കിട്ടി കൊണ്ടിരുന്ന കോടികളില്‍ നിന്നും ഇരട്ടിയിലധികം പൈസ കൂട്ടിയതായിട്ടാണ് റിപ്പോര്‍ട്ട്.

പത്ത് കോടി പ്രതിഫലം കൂട്ടി ബാലകൃഷ്ണ നിലവില്‍ ബാലകൃഷ്ണ അഭിനയിക്കുന്ന തെലുങ്ക് സിനിമയ്ക്ക് വേണ്ടി ഇരുപതി കോടിയോളം രൂപയാണ് വാങ്ങിക്കുന്നത്. നിലവില്‍ കിട്ടി കൊണ്ടിരുന്ന പ്രതിഫലം ഇരട്ടിയാക്കി തന്റെ ഡിമാന്‍ഡ് നടന്‍ കൂട്ടിയിരിക്കുകയാണ്. ഇതുവരെ പത്ത് കോടിയോളം രൂപയായിരുന്നു ബാലയ്യ ഒരു സിനിമയ്ക്ക് വേണ്ടി പ്രതിഫലം വാങ്ങിയിരുന്നത്. ഇനിയുള്ള സിനിമകളില്‍ നായകനായി അഭിനയിക്കണമെങ്കില്‍ 20 കോടി വേണമെന്നാണ് പറയുന്നത്.

Related Articles

Back to top button