IndiaLatest

ലോക ജനപ്രിയ നേതാക്കളുടെ പട്ടികയില്‍ മോദി വീണ്ടും ഒന്നാം സ്ഥാനത്ത്

“Manju”

ന്യൂഡല്‍ഹി: ലോകത്തിലെ  ജനപ്രിയ നേതാവായി നരേന്ദ്ര മോദി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. യുഎസ് ആസ്ഥാനമായുള്ള ഗ്ലോബല്‍ ലീഡര്‍ അപ്രൂവല്‍ ട്രാക്കര്‍ മോണിംഗ് കണ്‍സള്‍ട്ട് നടത്തിയ സര്‍വേയിലാണ് മോദി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. ഓരോ രാജ്യങ്ങളിലെയും മുതിര്‍ന്ന പൗരന്മാരിലാണ് സര്‍വേ നടത്തിയത്.

13 ലോകനേതാക്കളുടെ പട്ടികയില്‍ നിന്ന് 71ശതമാനം അനുകൂല വോട്ടുനേടിയാണ് മോദി ഒന്നാമതെത്തിയത്. ഏറ്റവും കുറഞ്ഞ പ്രതികൂല വോട്ടും മോദിക്കാണ്. 21ശതമാനമാണ് മോദിക്ക് ലഭിച്ച പ്രതികൂല വോട്ട്. 66 ശതമാനവുമായി മെക്സിക്കോയുടെ ആന്ദ്രേസ് മാനുവല്‍ ലോപ്പസ് ഒബ്രഡോറാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്ത് 60 ശതമാനം വോട്ടുമായി ഇറ്റലിയുടെ മരിയോ ഡ്രാഗിയാണ്. 48 ശതമാനവുമായി ജപ്പാനിലെ ഫ്യൂമിയോ കിഷിദയാണ് തൊട്ടുപിന്നില്‍.

യുഎസ് പ്രസിഡന്റ് ജോ ബൈഡനും കാനഡയുടെ ജസ്റ്റിന്‍ ട്രൂഡോയും 43 ശതമാനം വീതം വോട്ട് നേടി യഥാക്രമം ആറും ഏഴും സ്ഥാനത്തെത്തി. ‘പാര്‍ട്ടിഗേറ്റ്’ അഴിമതിയില്‍ കുടുങ്ങിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ 26 ശതമാനം വോട്ടുകളോടെ സര്‍വേയില്‍ പങ്കെടുത്ത നേതാക്കളില്‍ ഏറ്റവും അവസാനസ്ഥാനത്താണ്.

Related Articles

Back to top button