LatestThiruvananthapuram

ഗുരുക്കന്മാരുടെ വാക്കുകളും ദർശനങ്ങളും നമ്മെ മുന്നോട്ട് നയിക്കും : വികെ പ്രശാന്ത്

“Manju”

തിരുവനന്തപുരം: നേരായ വഴിയിലൂടെ പോകുന്ന യുവതലമുറ ഭാരതത്തെ മുന്നോട്ട് നയിക്കുമെന്നും മതത്തിന്റെയും ആത്മീയതയുടെയും നല്ലവശങ്ങളെ അവർക്ക് കൃത്യമായി മനസ്സിലാക്കാൻ സാധിക്കുമെന്നും വി.കെ. പ്രശാന്ത് എം.എൽ.എ. അഭിപ്രായപ്പെട്ടു. അതിന് ആവശ്യമായ പഠനമാണ് നടത്തേണ്ടത്. ശാന്തിഗിരി ആശ്രമം സമൂഹത്തിൽ നടത്തുന്ന ഇടപെടലുകൾ യുവാക്കൾക്കിടയിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്താൻ പര്യാപ്തമാണെന്നും അദ്ദേഹം പറഞ്ഞു. ആശ്രമത്തിലെ പെൺകുട്ടികളുടെ യുവജനവിഭാഗമായ ശാന്തിഗിരി ഗുരുമഹിമ ലോകത്തിലെ മഹാന്മാരായ ഗുരുക്കൻമാരുടെ ജീവചരിത്രത്തെ ആസ്പദമാക്കി നടത്തിയ ‘ഗുരുചിന്തനം 2022’ ചോദ്യോത്തര പരമ്പരയുടെ സമാപന സമ്മേളനത്തിൽ വിജയികളെ പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു വി.കെ. പ്രശാന്ത്.

നന്ദന സെറ ജോൺ -രണ്ടാം സ്ഥാനം

ആനന്ദ് വിഘ്നേശ്വർ – മൂന്നാം സ്ഥാനം

നെയ്യാറ്റിൻകര ജി.ആർ.പബ്ലിക് സ്കൂളിലെ ഡി.ആർ.ആദികേശവ് ഒന്നാം സ്ഥാനം നേടി. തൃപ്പൂത്തിത്തുറ ഗവ. സംസ്കൃത സ്കൂളിലെ നന്ദന സെറ ജോൺ രണ്ടാം സ്ഥാനവും കൊട്ടാരക്കര ബി.ആർ.എം. സെൻട്രൽ സ്കൂളിലെ എ.ആനന്ദ് വിഘ്നേശ്വർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ആശ്രമത്തിലെ കലാസാംസ്കാരിക വകുപ്പ് ഇൻചാർജ് സ്വാമി ജനനന്മ ജ്ഞാനതപസ്വി സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. ശാന്തിഗിരി ഗുരുമഹിമ ഇൻചാർജ് ജനനി മംഗള ജ്ഞാനതപസ്വിനി മഹനീയ സാന്നിധ്യമായി. ഡോ.കിരൺ.എസ്, ജിജി.എൻ.ആർ, ആദിത്യൻ കിരൺ എന്നിവർ ആശംസകളും വന്ദിത ബാബു സ്വാഗതവും ശാന്തിപ്രിയ.ജി. ക്യതജ്ഞതയും രേഖപ്പെടുത്തി.

മഹാത്മാക്കളായ യേശുക്രിസ്തു, മുഹമ്മദ് നബി, സ്വാമി വിവേകാനന്ദൻ, നവജ്യോതി ശ്രീകരുണാകരഗുരു എന്നിവരുടെ ജീവചരിത്രങ്ങളെ അടിസ്ഥാനപ്പെടുത്തി സംസ്ഥാനത്തെ ഹൈസ്കൂൾ, ഹയർ സെക്കൻഡറി തലത്തിലുളള 500 കുട്ടികളെ പങ്കെടുപ്പിച്ചുളള സ്ക്രീനിംഗ് ടെസ്റ്റിൽ നിന്നും മികച്ച പ്രകടനം നടത്തിയ 12 കുട്ടികളെ തിരഞ്ഞെടുക്കുകയും അവർക്കായി നടത്തിയ ഓൺലൈൻ ലൈവ് ചോദ്യോത്തര പരമ്പരയിൽ നിന്നുമാണ് വിജയികളെ പ്രഖ്യാപിച്ചത്.

Related Articles

Back to top button