IndiaInternationalLatest

സഹായം തേടി നേപ്പാൾ വിദേശകാര്യമന്ത്രി…

“Manju”

ന്യൂഡൽഹി: ഇന്ത്യൻ വിദേശകാര്യവകുപ്പുമായി ചർച്ചകൾ സജീവമാക്കി വീണ്ടും നേപ്പാൾ. എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തിയത് നേപ്പാൾ വിദേശകാര്യമന്ത്രി പ്രദീപ് കുമാർ ഗ്യാവാലിയാണ്. ഇരു രാജ്യങ്ങളുമായുള്ള നിരവധി മേഖലകളിലെ സഹകരണം ഉറപ്പു വരുത്തലാണ് ലക്ഷ്യമെന്ന് നേപ്പാൾ വിദേശകാര്യമന്ത്രി പറഞ്ഞു.

ഇന്തോ-നേപ്പാൾ സംയുക്ത കമ്മീഷൻ യോഗമാണ് നടക്കുന്നത്. മൂന്നു ദിവസത്തെ സന്ദർശനത്തിനായിട്ടാണ് ഗ്യാവാലി ഇന്ത്യയിലെത്തിയത്. അതിർത്തി വിഷയങ്ങളിലെ അസ്വസ്ഥതകൾക്ക് ശേഷം ആദ്യമായാണ് നേപ്പാളിലെ ഒരു മുതിർന്ന നേതാവ് ഇന്ത്യയിലെത്തുന്നത്.

ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി, കരസേനാ മേധാവി എന്നിവരുടെ ചർച്ചകൾക്ക് ശേഷം നേപ്പാളിന്റെ വിദേശനയത്തിൽ പ്രകടമായ വ്യത്യാസം ദൃശ്യമായിരുന്നു. ഇതോടൊപ്പം നേപ്പാളിലെ ഒലി മന്ത്രിസഭയിലുണ്ടായ രാഷ്ട്രീയ മാറ്റങ്ങളും ഇന്ത്യക്ക് അനുകൂലമായ രാഷ്ട്രീയ അന്തരീക്ഷമാണുണ്ടായത്.

Related Articles

Back to top button