IndiaLatest

ഐ.പി.എല്‍ 15-ാം സീസണ്‍ ;സുരക്ഷ വര്‍ദ്ധിപ്പിച്ചു

“Manju”

മുംബൈ: ഐപിഎല്‍ 15-ാം സീസണ്‍ നാളെ ആരംഭിക്കാനിരിക്കെ ഭീകരാക്രമണ ഭീഷണി മുന്നില്‍ കണ്ട് സുരക്ഷ വര്‍ദ്ധിപ്പിക്കുന്നു. വാങ്കഡേ സ്‌റ്റേഡിയത്തിലും ടീമുകളും ഒഫീഷ്യലുകളും താമസിക്കുന്ന ഹോട്ടലിനും സുരക്ഷ ഒരുക്കിയിട്ടുണ്ട്. ടൂര്‍ണമെന്റിനിടയില്‍ ആക്രമണം നടക്കാനുള്ള സാധ്യതയുണ്ടെന്ന് മുംബൈ പോലീസ് സൂചിപ്പിച്ചിരുന്നു

വാങ്കഡേ സ്‌റ്റേഡിയം, ട്രിഡന്റ് ഹോട്ടല്‍ ഇവിടേയ്ക്കുള്ള വഴി എന്നിവിടങ്ങളിലെല്ലാം സുരക്ഷ കടുപ്പിച്ചിരിക്കുകയാണ് മഹാരാഷ്ട്രയിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്. ഐപിഎല്‍ ടീമുകളുടെ കളിക്കാരുടെയും സപ്പോര്‍ട്ടിംഗ് സ്റ്റാഫുകളുടെയും സുരക്ഷ കൂട്ടിയിട്ടുണ്ട്. മാര്‍ച്ച്‌ 26 മുതല്‍ മെയ് 22 വരെ ദ്രുത കര്‍മ്മ സേന, ബോംബ് സ്‌ക്വാഡ്, സ്‌റ്റേറ്റ് റിസര്‍വ് പോലീസ് ഫോഴ്‌സ് എന്നിങ്ങനെയുള്ള സുരക്ഷാ സംവിധാനം ഒരുക്കിയിട്ടുണ്ട്.

Related Articles

Back to top button