International

പൂജിതപീഠം സമർപ്പണം : പശ്ചിമേഷ്യൻ രാജ്യങ്ങളിൽ ഇന്ന് സത്സംഗം

ശാന്തിഗിരി ആശ്രമത്തിലെ പൂജിതപീഠം സമർപ്പണം ആഘോഷത്തോടനുബന്ധിച്ച് ഒമാൻ, ബഹ്റൈൻ, ഖത്തർ ,കുവൈത്ത്, സൗദി അറേബ്യ എന്നീ പശ്ചിമേഷ്യൻ രാജ്യങ്ങളിലെ ഗുരുഭക്തന്മാരുടെ സത്സംഗം ഇന്ന് (28/01/2022 )നടക്കും.

“Manju”

മസ്കറ്റ് : ശാന്തിഗിരി ആശ്രമത്തിലെ പൂജിതപീഠം സമർപ്പണം ആഘോഷത്തോടനുബന്ധിച്ച് ഒമാൻ, ബഹ്റൈൻ, ഖത്തർ ,കുവൈത്ത്, സൗദി അറേബ്യ എന്നീ പശ്ചിമേഷ്യൻ രാജ്യങ്ങളിലെ ഗുരുഭക്തന്മാരുടെ സത്സംഗം ഇന്ന് (28/01/2022 )നടക്കും. ഇന്ത്യൻ സമയം രാത്രി 9 മണിക്ക് ആരംഭിക്കുന്ന സത്സംഗത്തിൽ ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി സത്സംഗ സന്ദേശം നൽകും. ഓൺലൈനായി നടക്കുന്ന ഈ പരിപാടിയിൽ ആശ്രമം ഇന്റർനാഷണൽ ഓപ്പറേഷൻസ് ഇൻചാർജ് സ്വാമി ജനനന്മ ജ്ഞാനതപസ്വി, ഡോ.റ്റി.എസ്.സോമനാഥൻ, ഡോ.ജി.ആർ.കിരൺ, ജിതേഷ് ചോമ്പാല, സുനിൽ കുമാർ നായർ, ബിജേഷ് കൃഷ്ണൻ തുടങ്ങിയവർ സംസാരിക്കും. ഈ വരുന്ന ഫെബ്രുവരി 22 നാണു ശാന്തിഗിരി ആശ്രമത്തിൽ പൂജിത പീഠം സമർപ്പണം നടക്കുന്നത് .

Related Articles

Back to top button