Entertainment

മേപ്പടിയാൻ നേടിയത് 9.12 കോടി; ഒടിടി സ്വന്തമാക്കി ആമസോൺ

“Manju”

മേപ്പടിയാൻ നേടിയത് 9.12 കോടി; ഒടിടി സ്വന്തമാക്കി ആമസോൺ

കൊച്ചി: വ്യാജപ്രചരണങ്ങളും ഡീഗ്രേഡിങ്ങുകളും ഫലം കണ്ടില്ല. നടൻ ഉണ്ണി മുകുന്ദന്റെ അഭിനയ ജീവിതത്തിലെ തന്നെ ഏറ്റവും വലിയ ഹിറ്റ് സമ്മാനിച്ച് ‘മേപ്പടിയാൻ’. സിനിമ ഇന്നലെ വരെ ബോക്സ് ഓഫീസിൽ നിന്ന് നേടിയത് 9.12 കോടി രൂപയാണെന്നാണ് കണക്ക്.

ഉണ്ണി മുകുന്ദൻ തന്നെ നിർമിച്ച് തിയേറ്ററുകളിൽ എത്തിച്ച ആദ്യ സിനിമ നാലുകോടിയിലധികം രൂപയാണ് ലാഭം നേടിയത്. മേപ്പടിയാന്റെ നിർമാണത്തിനായി ഉണ്ണി മുകുന്ദൻ ഫിലിം കമ്പനിക്ക് ചിലവായത് 5.5 കോടി രൂപയാണ്. സിനിമയുടെ ഒടിടി റേറ്റുകളും ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലായി മേപ്പടിയാന്റെ ഡബ്ബിങ് റീമേക്ക് റേറ്റുകളും വിറ്റുപോയിട്ടുണ്ട്.

ആമസോൺ പ്രൈംമാണ് മേപ്പടിയാൻ സ്വന്തമാക്കിയിരിക്കുന്നത്. ഡബ്ബിങ് റീമേക്ക് റൈറ്റുകൾ നൽകിയതിന് രണ്ടു കോടി രൂപയും ഓഡിയോ റൈറ്റ്സ് ഇനത്തിൽ 12 ലക്ഷം രൂപയും ലഭിച്ചിട്ടുണ്ട്. ജനുവരി 14ന് റിലീസ് ചെയ്ത മേപ്പടിയാൻ ഇന്നലെ വരെ തീയേറ്റർ ഷെയറായി 2.4 കോടിയാണ് നേടിയത്. സിനിമയുടെ കേരളത്തിലെ ഗ്രോസ് കളക്ഷൻ 5.1 കോടിയും ജിസിസി ഗ്രോസ് കളക്ഷൻ 1.65 കോടിയുമാണ്.

കൊറോണയുടെ പശ്ചാത്തലത്തിൽ സി കാറ്റഗറിയിൽ ഉൾപ്പെടാത്ത ജില്ലകളിലെ തിയേറ്ററുകളിൽ ഇപ്പോഴും മേപ്പടിയാൻ വിജയകരമായി പ്രദർശനം നടത്തുന്നുണ്ട്.

Related Articles

Back to top button