Latest

അല്ലെങ്കിലും ഒരു പേരിലെന്തിരിക്കുന്നു…? പേരിന്റെ പേരിലൊരു പോര് 

“Manju”

വാഷിങ്ങ്ടണ്‍: പേരിലെന്തിരിക്കുന്നു എന്നു ചോദിച്ചത് എഴുത്തുകാരന്‍ ഷേക്‌സ്പിയറാണ്. പേര് പോരിന് കാരണമാകുന്നതിന് ഒരു പരിഹാരം കൂടിയാണ്‌ ഷേക്‌സ്പിയറിന്റെ വാക്കുകള്‍.
ഇവിടെ രണ്ട് ഗായികമാരാണ് പേരിന്റെ പേരില്‍ പോരടിച്ചത്.അടിമത്തത്തിന്റെ അടയാളമായ പേരില്‍ നിന്ന് ഒരു മോചനമായാണ് കണ്‍ട്രിബാന്‍ഡ് ലേഡി
ആന്റബെല്ലം ലേഡി എ ആയി പേരു മാറ്റിയത്. ലേഡി എ,അതേ പേരിലുള്ള ഒരു ബ്ലൂസ് ഗായികയ്‌ക്കെതിരെ കേസ് നല്‍കി. തന്റെ പേര് അതെ പടി ഉപയോഗിച്ചതിന്.

കറുത്ത വംശജരുടെ സംഗീതത്തെ പേര് കൊണ്ട് തിരിച്ചറിയാവുന്ന പദങ്ങള്‍ ഉപയോഗിക്കുന്നത് പലരുംനിര്‍ത്തിയിരുന്നു. ദി ഡിക്‌സി ചിക്സ്, ബ്ലാക്ക് മഡോണ, ഡിജെ ജോയി നീഗ്രോ തുടങ്ങിയ കലാകാരന്മാര്‍ അവരുടെ പേരുകള്‍ മാറ്റി യഥാക്രമം ദി ചിക്സ്, ബ്ലെസ്ഡ് മഡോണ, ഡേവ് ലീ എന്നിങ്ങനെയാക്കി മാറ്റി.ഇതിന്റെ ചുവടുപിടിച്ചാണ് ആന്റബല്ലത്തിന്റെയും ലേഡി എ എന്ന പേരിലേക്ക്‌ പേരു മാറ്റം.

ഗായികഅനീറ്റ വൈറ്റ്,ലേഡി എ എന്ന തന്റെ പേരിന് അവകാശവാദമുന്നയിച്ച് വന്നപ്പോഴാണ് പേരിലെ പോര് കോടതി കയറുന്നത്.ബാന്‍ഡ് അംഗ അംഗങ്ങളായ ഹില്ലരി സ്‌കോട്ട്, ചാള്‍സ് കെല്ലി ഡേവിഡ് ഹേവുഡ് എന്നിവര്‍ പേരിലെ അവകാശവാദമുന്നയിച്ച് എത്തിയ വൈറ്റുമായി സംസാരിച്ച് ഒത്തുതീര്‍പ്പിന്റെ വഴികള്‍ തേടുകയായിരുന്നു.

ഇതിനിടെലേഡി എ, അനീറ്റ വൈറ്റ് എന്ന രണ്ടാമത്തെ ലേഡി എയ്‌ക്കെതിരെ ഒരു കേസ് ഫയല്‍ ചെയ്തു.കേസ് പ്രകാരം ലേഡി എ എന്ന പേരില്‍ അനീറ്റ വൈറ്റിന് സംഗീതപ്രകടനം നടത്താം. എന്നാല്‍ ലേഡി എ എന്ന ട്രേഡ് മാര്‍ക്ക് വിട്ടുതരില്ല എന്നതായിരുന്നു കേസ്. അതെ സമയം ബാന്‍ഡ് ട്രേഡ് മാര്‍ക്ക് ലംഘനം ആരോപിച്ച് അനീറ്റവൈറ്റ് തിരിച്ചുംകേസ് നല്‍കി.
ലേഡി ആന്റബെല്ലമെന്ന ലേഡി എ അനീറ്റ വൈറ്റിന്റെലേഡി എ ബ്രാന്‍ഡ് കവര്‍ന്നെടുക്കുന്നുവെന്നായിരുന്നു പരാതി.

പരസ്പരം പേരിന്റെ പേരില്‍ പോരടി മൂര്‍ച്ചിക്കുന്നതിനിടെയാണ് ഒത്തുതീര്‍പ്പ് ഫോര്‍മുല രൂപം കൊള്ളുന്നതും കേസ് തള്ളിക്കളയാന്‍ ജഡ്ജിയോട് ആവശ്യപ്പെടുന്നതും.
കേസുമായി മുന്നോട്ടു പോകാന്‍ ഇരുവരും തയ്യാറായില്ല. കോടതി ചെലവുകള്‍ പരസ്പരം വഹിക്കാന്‍ ഇരുവരും തയ്യാറായിട്ടുമുണ്ട്. ഇതോടെ പ്രശ്‌നങ്ങള്‍ക്ക് രമ്യമായ പരിഹാരവുമായി.

Related Articles

Back to top button