InternationalLatest

കളിക്കാരുടെ കൂടുമാറ്റം തുടരുന്നു…

“Manju”

യൂറോപ്പിലെ പ്രധാനക്ലബുകളില്‍ നിന്ന് അമേരിക്കന്‍ മേജര്‍ ലീ​ഗ് സോക്കറിലേക്ക് കളിക്കാരുടെ കൂടുമാറ്റം തുടരുന്നു. പ്രശസ്ത ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനോയുടെ ട്വീറ്റ് പ്രകാരം ഷര്‍ദാന്‍ ഷാഖിരി, ഡ​ഗ്ലസ് കോസ്റ്റ എന്നീ സൂപ്പര്‍താരങ്ങള്‍ അടുത്ത മേജര്‍ ലീ​ഗ് സോക്കറില്‍ കളിക്കും.

സ്വിറ്റ്സര്‍ലന്‍ഡിന്റെ വിങ്ങറായ ഷാഖിരി ഫ്രഞ്ച് സൂപ്പര്‍ക്ലബ് ഒളിംപിക് ലിയോണിന്റെ താരമാണ്. എന്നാല്‍ ഫാബ്രീസിയോയുടെ ട്വീറ്റ് പ്രാകാരം അമേരിക്കയിലെ പ്രധാന ക്ലബായ ചിക്കാ​ഗോ ഫയര്‍ ഷാഖിരിയെ ഒപ്പം കൂട്ടും. ഏഴ് ദശലക്ഷം യൂറോ എന്ന തുകയ്ക്കാണ് ഈ അമേരിക്കന്‍ ക്ലബ് ഷാഖിരിയെ റാഞ്ചുക. ഇക്കാര്യത്തില്‍ ഇനി ഔദ്യോ​ഗിക നടപടിക്രമങ്ങള്‍ മാത്രമെ പൂര്‍ത്തിയാക്കാനുള്ളു.

ബ്രസീലിയന്‍ വിങ്ങറായ കോസ്റ്റ ലോസ് ആഞ്ജലീസ് ​ഗാലക്സിക്ക് വേണ്ടിയാകും ഇനി കളിക്കുക. താരം അമേരിക്കന്‍ ക്ലബുമായി രണ്ട് വര്‍ഷത്തെ കാരാര്‍ ധാരണയായിട്ടുണ്ട്.

Related Articles

Back to top button