IndiaLatest

വരാന്‍ പോകുന്നത് അതിഭീമമായ വിലക്കയറ്റത്തിന്റെ നാളുകള്‍?​

“Manju”

ന്യൂഡല്‍ഹി: അഞ്ചു സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് കഴിയുന്നതിന് പിന്നാലെ ജനങ്ങളെ കാത്തിരിക്കുന്നത് വന്‍വിലക്കയറ്റമാണെന്ന് റിപ്പോര്‍ട്ടുകള്‍. പെട്രോള്‍,​ ഡീസല്‍ വില കാര്യമായി വര്‍ദ്ധിക്കുന്നതാണ് പ്രധാന കാരണം. അന്താരാഷ്ട്ര വിപണയില്‍ അസംസ്‌കൃത എണ്ണവില ബാരലിന് 94 ഡോളര്‍ പിന്നിട്ടതോടെയാണ് രാജ്യത്തും വില വര്‍ദ്ധനവ് ഉറപ്പായത്.
ഡിസംബറില്‍ ബാരലിന് 69 ഡോളറായിരുന്നു. ഒമിക്രോണ്‍ രൂക്ഷമായതോടെയാണ് നവംബറിലെ വിലനിലവാരമായ 81 ഡോളര്‍ താഴ്ന്ന് അറുപതിലേക്ക് എത്തിയത്. എന്നാല്‍ മൂന്നാം തരംഗം കാര്യമായ പ്രതിസന്ധികള്‍ സൃഷ്‌ടിക്കുന്നില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് എണ്ണവില വീണ്ടും കുതിക്കാന്‍ തുടങ്ങിയത്. നവംബറിന് ശേഷമുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ബാരലിന് 15 ശതമാനത്തോളം വര്‍ദ്ധനവുണ്ടായതായി വ്യക്തമാകും.
കഴിഞ്ഞ മൂന്നുമാസത്തോളമായി രാജ്യത്തെ ഇന്ധനവില മാറ്റമില്ലാതെ തുടരുകയാണ്. അന്താരാഷ്ട്ര വിപണിയില്‍ വില കാര്യമായി വര്‍ദ്ധിക്കുമ്പോള്‍ അതിന്റെ ചുവട് പിടിച്ച്‌ രാജ്യത്തും വര്‍ദ്ധനവുണ്ടാകും. സംസ്ഥാനങ്ങളിലെ തിരിഞ്ഞെടുപ്പ് കഴിയുന്നതോടെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്.
കൂടാതെ,​ യുക്രെയിന്‍ റഷ്യ സംഘര്‍ഷവും അന്താരാഷ്ട്ര വിപണിയില്‍ എണ്ണയുടെ വില കുതിക്കാന്‍ ഇടയാക്കിയിട്ടുണ്ട്. ചരക്കു നീക്കത്തിന് കൂടുതല്‍ തുക ചെലവഴിക്കേണ്ടി വരുന്നതോടെ സാധനങ്ങളുടെ വിലയിലും ആനുപാതികമായി കുതിപ്പുണ്ടാകും. വരാനിരിക്കുന്നത് രാജ്യത്തെ ജനങ്ങളെ സംബന്ധിച്ച്‌ വിലക്കയറ്റത്തിന്റെ നാളുകളായിരിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.

Related Articles

Back to top button