IndiaLatest

അച്ഛന്‍ ഭക്ഷണം പോലും കഴിക്കാതെയാണ് ജോലിക്ക് പോയത്, വിങ്ങിപ്പൊട്ടി മകള്‍; വിഡിയോ

“Manju”

ഭോപ്പാല്‍ :ഒരു വിഡിയോ പങ്കിട്ട് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്​രാജ് സിങ് ചൗഹാന്‍ കുറിച്ച വാക്കുകള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
അച്ഛന്‍ ഭക്ഷണം പോലും കഴിക്കാതെയാണ് ജോലിക്ക് പോയത് എന്ന് സ്വയം പറഞ്ഞ് വിങ്ങിപ്പൊട്ടുകയാണ് ഈ കുഞ്ഞുമകള്‍. അമ്മ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നെങ്കിലും ആ വാക്കുകളില്‍ അവളുടെ കരച്ചില്‍ അടങ്ങുന്നില്ല.
അച്ഛന്‍ ഭക്ഷണമൊന്നും കഴിക്കാതെയാണ് ജോലിക്കു പോയത്. അച്ഛന്‍ വൈകുന്നേരം വരെ ഒന്നും കഴിക്കില്ല. ഇത് പറഞ്ഞാണ് മകള്‍ കരയുന്നത്.
അച്ഛന് ഭക്ഷണം െകാടുത്ത് വിട്ടിട്ടുണ്ട് എന്നൊക്കെ അമ്മ പറയുന്നുണ്ടെങ്കിലും അച്ഛനെ ഓര്‍ത്ത് അവള്‍ കരച്ചില്‍ തുടരുകയാണ്. ഈ വിഡിയോ ശ്രദ്ധയില്‍പ്പെട്ട മുഖ്യമന്ത്രി അത് പങ്കുവച്ച്‌ സ്നേഹക്കുറിപ്പെഴുതി.
‘പെണ്‍മക്കള്‍ വീടിന്റെ വെളിച്ചമാണ്. മനസ്സിന്റെ വെളിച്ചമാണ്. പപ്പയുടെ കണ്ണിലെ കൃഷ്ണമണിയാണ്. പെണ്‍മക്കള്‍ വീട്ടുകാരുടെയും ഭാഗ്യമാണ്’. വിഡിയോ പങ്കുവച്ച്‌ അദ്ദേഹം കുറിച്ചു.

Related Articles

Back to top button