KeralaLatest

സി.ബി.എസ്.ഇ ബോര്‍ഡ് എക്‌സാം ഏപ്രില്‍ 26 മുതല്‍

“Manju”

ന്യൂഡല്‍ഹി :സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ രണ്ടാം ടേം ബോര്‍ഡ് പരീക്ഷ ഏപ്രില്‍ 26ന് ആരംഭിക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഓഫ്ലൈനായി ആയിരിക്കും പരീക്ഷ നടത്തുകയെന്ന് സി.ബി.എസ്.ഇ അറിയിച്ചു
സി.ബി.എസ്.ഇ വെബ്സൈറ്റില്‍ കൊടുത്തിരിക്കുന്ന സാമ്പിള്‍ ചോദ്യപേപ്പറുകളുടെ മാതൃകയിലാണ് പരീക്ഷാ ചോദ്യപേപ്പര്‍ തയ്യാറാക്കുക. മുന്‍വര്‍ഷങ്ങളിലെ പോലെ അനുവദിക്കുന്ന പരീക്ഷാ കേന്ദ്രങ്ങളിലാണ് വിദ്യാര്‍ഥികള്‍ എത്തേണ്ടത്. പരീക്ഷാ ടൈംടേബിള്‍ ഉടന്‍ തന്നെ വെബ്സൈറ്റില്‍ ലഭ്യമാക്കും.
നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ് ഒന്നാം ടേമിലെ പരീക്ഷ നടത്തിയത്. സി.ബി.എസ്.ഇ വെബ്സൈറ്റില്‍ പോസ്റ്റ് ചെയ്ത സാമ്പിള്‍ പേപ്പറുകള്‍ക്ക് സമാനമായിരിക്കും രണ്ടാം ടേം പരീക്ഷകളുടെ ചോദ്യപേപ്പര്‍ പാറ്റേണ്‍. ഒന്നാം ടേം പരീക്ഷയില്‍ മള്‍ട്ടിപ്പിള്‍ ചോയ്സ് ഒബ്ജക്റ്റീവ് ചോദ്യങ്ങളാണ് ഉണ്ടായിരുന്നതെങ്കില്‍, അതില്‍ നിന്ന് വ്യത്യസ്തമായി രണ്ടാം ടേം സാമ്പിള്‍ പേപ്പറുകളില്‍ സബ്ജക്റ്റീവ്, ഒബ്ജക്റ്റീവ് ചോദ്യങ്ങളാവും ഉള്‍പ്പെടുത്തുക. രണ്ട് മണിക്കൂറായിരിക്കും പരീക്ഷയുടെ സമയപരിധി. കഴിഞ്ഞ തവണ കൊവിഡ് മൂലം ബോര്‍ഡ് പരീക്ഷ തടസപ്പെട്ടിരുന്നു.

Related Articles

Back to top button