LatestMalappuram

കർഷകത്തൊഴിലാളികൾ കൂട്ടത്തോടെ തൊഴിലുറപ്പ് പദ്ധതിയിലേക്ക് ; തൊഴിലാളികളില്ലാതെ കാർഷിക രംഗം

“Manju”

പി.വി.എസ്

മലപ്പുറം : ജില്ലയിൽ കർഷകത്തൊഴിലാളികൾ കൂട്ടത്തോ‌ടെ തൊഴിലുറപ്പ് പദ്ധതിയിൽ ചേർന്നതോടെ കാർഷികരംഗത്ത് തൊഴിലാളി ക്ഷാമം രൂക്ഷമായി. വിത്തും അനുബന്ധ സഹായങ്ങളുമെല്ലാം സർക്കാരിൽനിന്നും ലഭ്യമായിട്ടും കൃഷിയിറക്കാൻ നാട്ടിൽ തൊഴിലാളികളെ കിട്ടാതായി.
മലപ്പുറം ജില്ലയിലേക്ക് പുറത്തുനിന്നു പണിക്കാരെ കൊണ്ടുവരേണ്ട സ്ഥിതിയാണെന്ന് കൃഷിക്കാർ. നേരത്തെ കൃഷിജോലികളിൽ സജീവമായിരുന്നവരാണ് തൊഴിലുറപ്പ് പദ്ധതിയിൽ ചേർന്നത്. തൊഴിലുറപ്പ് ജോലികളിൽ വേതനം കുറവാണെങ്കിലും കഠിനാധ്വാനമില്ലെന്നതാണ് ഈ രംഗത്തേക്ക് കൂടുതൽപ്പേരെ ആകർഷിക്കുന്നത്. നാട്ടിൽ കർഷകത്തൊഴിലാളികളെ കിട്ടാതായതോടെ തമിഴ്‌നാടിൽ നിന്നാണ് തൊഴിലാളികളെയെത്തിക്കുന്നത്. ഏക്കറിന് 6000 രൂപയാണ് ഇവർക്ക് നൽകേണ്ടി വരുന്നത്.

Related Articles

Back to top button