KeralaLatest

ദത്തെടുത്ത മാതാപിതാക്കള്‍ വിടപറഞ്ഞു, വീട് ജപ്തിഭീഷണിയിലും; ജീവിതത്തിന് മുന്നില്‍ പകച്ച് 15 കാരി

“Manju”

അടൂര്‍ : ദത്തെടുത്തു വളര്‍ത്തിയ മാതാപിതാക്കള്‍ വിടപറഞ്ഞതോടെ അനാഥത്വത്തിന്റെ കൊടുംവെയിലിലാണ് ഗ്രെയ്‌സ് എന്ന ഈ പതിനഞ്ചുകാരി. ചൂരക്കോട് ഗവ. എല്‍പി സ്‌കൂളിലെ പ്രീപ്രൈമറി വിഭാഗം താല്‍ക്കാലിക അധ്യാപികയായിരുന്ന റൂബി (57) കാന്‍സര്‍ ബാധിച്ച്‌ 2019 ഒക്ടോബറില്‍ മരിച്ചു. പ്രമേഹബാധിതനായ ജോര്‍ജ് (66) ഏതാനും ദിവസം മുന്‍പും മരിച്ചു. റൂബിയുടെ ചികിത്സയ്ക്കായി ജില്ലാ സഹകരണ ബാങ്കിന്റെ അടൂര്‍ ശാഖയില്‍നിന്നു 2 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. കൂലിപ്പണിക്കൊപ്പം ചായക്കടയും നടത്തിയിരുന്ന ജോര്‍ജിന് ഇതു തിരിച്ചടയ്ക്കാന്‍ കഴിഞ്ഞില്ല. ജപ്തി നടപടികളുടെ ഭാഗമായി ഇവരുടെ 8 സെന്റ് സ്ഥലവും ഒറ്റമുറി വീടും ജില്ലാ സഹകരണ ബാങ്കിന്റെ കൈവശത്തിലായി എന്നു കാണിച്ച്‌ 6 മാസം മുന്‍പ് ബോര്‍ഡ് സ്ഥാപിച്ചിരുന്നു.
ഇപ്പോള്‍ ജോര്‍ജും മരിച്ചതോടെ, വീടു നഷ്ടപ്പെടുമോ എന്ന അനിശ്ചിതത്വത്തിലാണ് ചൂരക്കോട് എന്‍എസ്‌എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 10-ാം ക്ലാസ് വിദ്യാര്‍ഥിയായ ഗ്രെയ്‌സ്. മാതൃ സഹോദരന്‍ പോള്‍ എം.പീറ്ററിന്റെ സംരക്ഷണയിലാണിപ്പോള്‍ കുട്ടി.
അക്കൗണ്ട് വിവരങ്ങള്‍
Bank: Bank of Baroda
Branch: Adoor
Name: GRACE P GEORGE
Account No: 29870100011018
IFSC: BARB0ADOORX

Related Articles

Back to top button