IndiaLatest

എ​ന്‍​ജി​നീ​യ​റിം​ഗ് പ്ര​വേ​ശ​നം; മാ​ന​ദ​ണ്ഡ​ത്തി​ല്‍ മാ​റ്റം

“Manju”

ന്യൂ​ഡ​ല്‍​ഹി: എ​ന്‍​ജി​നീ​യ​റിം​ഗ് പ്ര​വേ​ശ​നം ല​ഭി​ക്കാ​ന്‍ പ്ല​സ്ടു ക്ലാ​സു​ക​ളി​ല്‍ ക​ണ​ക്കും സ​യ​ന്‍​സും പ​ഠി​ക്ക​ണ​മെ​ന്നു നി​ര്‍​ബ​ന്ധ​മ​ല്ല. സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ മേ​ല്‍​നോ​ട്ട സ​മി​തി​യാ​യ എ​ഐ​സി​ടി​ഇ​യാ​ണ് എ​ന്‍​ജി​നീ​യ​റി​ങ് പ​ഠ​ന​ത്തി​നു​ള്ള പ്ര​വേ​ശ​ന മാ​ന​ദ​ണ്ഡ​ത്തി​ല്‍ മാ​റ്റം വ​രു​ത്തി​യ​ത്. എ​ന്‍​ജി​നീ​യ​റിം​ഗ് പ​ഠ​ന​ത്തി​ല്‍ അ​ടി​സ്ഥാ​ന ഘ​ട​ക​മാ​യ ക​ണ​ക്ക്, പ്ല​സ്ടു ത​ല​ത്തി​ല്‍ പ​ഠി​ക്കാ​ത്ത​വ​ര്‍​ക്കും പ്ര​വേ​ശ​നം ന​ല്‍​കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രേ അ​ക്കാ​ദ​മി​ക പ​ണ്ഡി​ത​ര്‍ വി​മ​ര്‍​ശ​ന​വു​മാ​യി രം​ഗ​ത്തു​വ​ന്നി​ട്ടു​ണ്ട്. ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പു​തി​യ പ​രി​ഷ്കാ​രം. മൂ​ന്ന് വി​ഷ​യ​ങ്ങ​ളി​ല്‍ 45 ശ​ത​മാ​ന​വും അ​തി​ല​ധി​ക​വും മാ​ര്‍​ക്ക് നേ​ടി​യ​വ​ര്‍​ക്ക് പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷി​ക്കാം.

അ​ടു​ത്ത അ​ക്കാ​ദ​മി​ക വ​ര്‍​ഷ​ത്തി​ല്‍ എ​ന്‍​ജി​നീ​യ​റിം​ഗ് കോ​ഴ്സു​ക​ളി​ല്‍ പ്ര​വേ​ശ​നം നേ​ടാ​ന്‍ ക​ണ​ക്കും ഫി​സി​ക്സും എ​ഐ​സി​ടി​ഇ ഓ​പ്ഷ​ണ​ല്‍ ആ​ക്കി​യ​താ​യാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. നി​ല​വി​ല്‍ എ​ന്‍​ജി​നീ​യ​റിം​ഗ് കോ​ഴ്സു​ക​ള്‍ പ​ഠി​ക്കാ​ന്‍ പ്ല​സ്ടു ത​ല​ത്തി​ല്‍ ഫി​സി​ക്സും ക​ണ​ക്കും നി​ര്‍​ബ​ന്ധ​മാ​ണ്. പ​ക​രം അ​ടു​ത്ത അ​ധ്യ​യ​ന വ​ര്‍​ഷം മു​ത​ല്‍ 14 വി​ഷ​യ​ങ്ങ​ളി​ല്‍ ഏ​തെ​ങ്കി​ലും മൂ​ന്ന് വി​ഷ​യ​ങ്ങ​ള്‍ പ​ഠി​ച്ച്‌ പ്ല​സ്ടു പാ​സാ​യാ​ല്‍ മ​തി.

Related Articles

Back to top button